സംസ്ഥാനത്ത് കോവിഡ് കേസുകൾ ഏറുന്നു, ഒമിക്രോൺ കണ്ടെത്താൻ ആന്റിജൻ പോര


. നിലവിൽ കോവിഡ് പരിശോധനകളുടെ എണ്ണം വളരെ കുറവാണ്

പ്രതീകാത്മകചിത്രം | PTI

കൊച്ചി: സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ കോവിഡ് ബാധിതരായത് 4928 പേർ. ഇതിൽ 1381 പേരും എറണാകുളത്തുനിന്ന്. ഒരാഴ്ചയിൽ നൂറുപേരിൽ കൂടുതൽ രോഗബാധിതരാകുന്നത് എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ. തിരുവനന്തപുരത്ത് ഒരാഴ്ചയ്ക്കിടെ 626 പേരും കോട്ടയത്ത് 594 പേരുമാണ് രോഗബാധിതരായത്.

ഇക്കാലത്ത് സംസ്ഥാനത്ത് മൂന്നുപേർ കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 22-ന് 482 പേർക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചതെങ്കിൽ 28-ന് ഇത് 846 ആയി. 25-ന് എറണാകുളത്ത് മാത്രം രോഗബാധിതരായവർ 308 ആണ്.

കോവിഡ് മുഴുവനായും മാറിയിട്ടില്ലെന്ന തിരിച്ചറിവ് ജനങ്ങൾ പുലർത്തണമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ കോവിഡ് പരിശോധനകളുടെ എണ്ണം വളരെ കുറവാണ്. സാമൂഹിക അകലവും മാസ്കും കൈകഴുകലും ജനങ്ങൾ മറന്നമട്ടാണ്. ഇത് വൈറസ് വ്യാപിക്കാനുള്ള വഴിയൊരുക്കുമെന്നും ആരോഗ്യരംഗത്തുള്ളവർ മുന്നറിയിപ്പ് നൽകുന്നു.

ഒമിക്രോൺ കണ്ടെത്താൻ ആന്റിജൻ പോര

നിലവിൽ പനി ബാധിച്ചാൽ ആന്റിജൻ പരിശോധനയ്ക്കാണ് മിക്കവരും വിധേയരാകുന്നത്. എന്നാൽ ഒമിക്രോൺ വകഭേദം ആന്റിജൻ പരിശോധനയിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. തുടക്കത്തിൽ ടെസ്റ്റ് ചെയ്യുമ്പോൾ ചിലപ്പോൾ പത്തുപേരിൽ മൂന്നുപേർക്കു മാത്രമേ പോസിറ്റീവാണെന്ന് തിരിച്ചറിയൂ. പരിശോധന വ്യാപകമല്ലാത്തതിനാൽ രാജ്യത്ത് കോവിഡ് കേസുകളുടെ വ്യക്തമായ ചിത്രമല്ല ലഭിക്കുന്നത്. പനി ക്ലസ്റ്ററുകൾ കേരളത്തിലുണ്ട്. എന്നാൽ, ഇവയിൽ കൃത്യമായി എത്ര കോവിഡ് കേസുകളുണ്ടെന്ന് തിരിച്ചറിയാൻ ഇപ്പോൾ സാധിക്കുന്നില്ല. മഴക്കാലമായതിനാൽ അന്തരീക്ഷത്തിലെ ഈർപ്പംമൂലം കോവിഡ്, ഇൻഫ്ളുവെൻസ പോലെ ഏത് വൈറസും എളുപ്പം പടരും.

ഡോ. രാജീവ് ജയദേവൻ
വൈസ് ചെയർമാൻ, ഐഎംഎ റിസർച്ച് സെൽ

Content Highlights: kerala covid cases, official kerala covid statistics, omicron cases, antigen test omicron

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


rahul gandhi sonia gandhi mallikarjun kharge

1 min

രാഹുലിന് അമ്മയ്‌ക്കൊപ്പം താമസിക്കാം, അല്ലെങ്കില്‍ ഞാന്‍ വസതി ഒഴിഞ്ഞുകൊടുക്കാം- ഖാര്‍ഗെ

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented