കോവിഡ്: കേരളത്തിൽ കൂടുതൽ ജാഗ്രതവേണമെന്ന് കേന്ദ്രം


ഒമിക്രോണ്‍ വകഭേദമാണ് ഇപ്പോള്‍ പടരുന്നതെന്നാണ് കരുതുന്നത്.

പ്രതീകാത്മക ചിത്രം | Photo: pics4news

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിവാര കോവിഡ് രോഗികളുടെ എണ്ണം 4139-ല്‍നിന്ന് 6556 ആയി ഉയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രനിര്‍ദേശം. എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് പ്രതിവാര കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുള്ളത്.

സംസ്ഥാനം കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നും വ്യാപനം തടയാനാവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി അയച്ച കത്തില്‍ വ്യക്തമാക്കി.

പുതിയ വകഭേദങ്ങളില്ല, പരിശോധന തുടരണം

കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും വൈറസിന്റെ പുതിയ വകഭേദങ്ങളില്ലെന്ന് വിലയിരുത്തല്‍. ഒമിക്രോണ്‍ വകഭേദമാണ് ഇപ്പോള്‍ പടരുന്നതെന്നാണ് കരുതുന്നത്.

രോഗനിരക്ക് ഉയരുന്ന സാഹചര്യത്തില്‍ മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.

എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് രോഗികളുടെ എണ്ണം കൂടുതല്‍. ആ ജില്ലകളില്‍ പ്രത്യേകം ശ്രദ്ധനല്‍കും.

കോവിഡ് കുറഞ്ഞതോടെ പലരും രണ്ടാം ഡോസ് വാക്‌സിനും കരുതല്‍ ഡോസും എടുക്കാന്‍ വിമുഖത കാണിക്കുന്നു. അത് ആപത്തുണ്ടാക്കാം. ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ബന്ധമായും കരുതല്‍ ഡോസ് സ്വീകരിക്കണം -മന്ത്രി നിര്‍ദേശിച്ചു.

1465 പേര്‍ക്ക് കോവിഡ്

വെള്ളിയാഴ്ച 1465 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറുമരണം റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍- 479. തിരുവനന്തപുരം- 251, കോട്ടയം- 158, കോഴിക്കോട്- 140, തൃശ്ശൂര്‍- 102 എന്നിങ്ങനെയാണ് രോഗം കണ്ടെത്തിയത്.

Content Highlights: covid 19 cases in kerala, need more vigilant, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023

Most Commented