Photo: PTI
മുംബൈ: കുട്ടികളെ ഫോണിൽനിന്നകറ്റി കുറച്ചുനേരം കളിക്കാൻ വിടണമെന്ന് മാതാപിതാക്കളോട് ഇന്ത്യൻ ക്രിക്കറ്റ് മുൻതാരം കപിൽ ദേവ്. ടൈപ്പ് ടു പ്രമേഹത്തെയും അമിതവണ്ണത്തെയും കുറിച്ചുള്ള ബോധവത്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകൾ ദിവസം ഒരു മണിക്കൂറെങ്കിലും വ്യായാമത്തിനായി ചെലവഴിക്കണമെന്ന് താരം പറഞ്ഞു. ഇന്ത്യൻ കുട്ടികളിൽ പൊണ്ണത്തടി വർധിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് കപിൽ ദേവിന്റെ പ്രതികരണം.
ദിവസം ഒന്നോ രണ്ടോ മണിക്കൂർ ശരീരത്തിനുവേണ്ടി നൽകാൻ കഴിയുന്നില്ലെങ്കിൽ അത് നിങ്ങളുടെമാത്രം പ്രശ്നമാണ്. ആരെയും ഇതേക്കുറിച്ച് പഠിപ്പിക്കേണ്ടതില്ല, ആളുകൾക്ക് ഇത് മനസ്സിലാക്കാനുള്ള ബോധമുണ്ടെന്നും കപിൽ ദേവ് പറഞ്ഞു.
കുട്ടികളെ ഫോണിൽ നിന്നകറ്റി കൂടുതൽ സമയം ഗ്രൗണ്ടിൽ കളിക്കാൻ വിടുന്നത് അമിതവണ്ണം ഇല്ലാതാക്കുമെന്നാണ് കപിൽ ദേവ് പറഞ്ഞത്. അമിതവണ്ണവും ഡയബറ്റിസും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. അത് നേരത്തേ തിരിച്ചറിഞ്ഞ് പരിഹാരം കാണേണ്ടതുണ്ടെന്നും കപിൽ ദേവ് പറയുന്നു.
ക്രിക്കറ്റിലെ ബാറ്റ്സ്മാൻമാരുടെ കൂട്ടുകെട്ട് എതിർടീമിന് എപ്പോഴും ദോഷം ചെയ്യും. അതുപോലെയാണ് വണ്ണവും ഡയബറ്റിസും തമ്മിലുള്ള ബന്ധമെന്നും വൈകുംമുമ്പേ ചികിത്സ തേടണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: keep the phone away let them play in the ground says kapil dev
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..