കൊച്ചി: കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയും (സി.എസ്.ഐ.) കൊച്ചിൻ കാർഡിയാക് ഫോറവും (സി.സി.എഫ്.) സംയുക്തമായി ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി കൊച്ചി മറൈൻ ഡ്രൈവിൽ കയാക്കിങ്‌ സംഘടിപ്പിച്ചു. ഐ.ജി.യും പോലീസ് കമ്മിഷണറുമായ നാഗരാജു ചക്കിലം, കൊച്ചിൻ കാർഡിയാക് ഫോറം പ്രസിഡന്റ് ഡോ. മനു വർമ എന്നിവർ ഫ്ളാഗ്ഓഫ് ചെയ്തു.

ഹൃദയദിന സന്ദേശമായ 'യൂസ് ഹാർട്ട് ടു കണക്ട്' വിഷയത്തെ ആസ്പദമാക്കി സി.സി.എഫ്. സെക്രട്ടറി ഡോ. ജിമ്മി ജോർജ് സംസാരിച്ചു. സംഘാടകരായ ഡോ. ജിമ്മി ജോർജ്, ഡോ. ജോ ജോസഫ്, ഡോ. അനിൽ ബാലചന്ദ്രൻ, (സി.എസ്‌.ഐ.) എന്നിവരും ചടങ്ങിൽ സംസാരിച്ചു. കൊച്ചിൻ പാഡിൽ ക്ലബ്ബിന്റെ പിന്തുണയോടെയാണ് കയാക്കിങ് സംഘടിപ്പിച്ചത്.

Content Highlights: kayaking with message for good heart health