അനുഷ്‌ക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കരീനയുടെ ചിത്രം | Photo: instagram/ kareena kapoor
രാത്രിയിലെ ഉറക്കം പ്രധാനപ്പെട്ടതാണ്. ഉറക്കം നഷ്ടപ്പെട്ടാല്‍ അത് പകല്‍ സമയത്തെ ജോലിയേയും മറ്റും പ്രതികൂലമായി ബാധിക്കും. ജീവിതത്തിന്റെ താളം തന്നെ നഷ്ടപ്പെടും. മൊബൈല്‍ ഫോണില്‍ സമയം ചിലവിടുന്നതാണ് മിക്കവരുടേയും ഉറക്കം അവതാളത്തിലാക്കുന്നത്. ഇത് ക്രമേണ ആരോഗ്യ പ്രശ്‌നങ്ങളിലേക്കും വിവിധ അസുഖങ്ങളിലേക്കും നയിക്കും.
ഇത്തരത്തില്‍ ഉറക്കം നഷ്ടപ്പെടുന്നവര്‍ക്കായി ചില യോഗ ടിപ്‌സ് പങ്കുവെയ്ക്കുകയാണ് യോഗ കോച്ചായ അനുഷ്‌ക പര്‍വാനി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അവര്‍ ടിപ്‌സ് പങ്കുവെച്ചത്.
അഞ്ചു വിധത്തിലുള്ള യോഗാസനങ്ങളാണ് അനുഷ്‌ക നിര്‍ദേശിക്കുന്നത്. ഇത് രാത്രി കിടക്കുന്നതിന് മുമ്പായി ചെയ്യേണ്ടതാണ്. ഉത്തനാസാന, ബട്ടര്‍ഫ്‌ളൈ പോസ്, വിപരീത കര്‍ണി, സര്‍വാംഗാസന, ഭ്രമരി പ്രാണയാമ എന്നിവയാണ് ആ അഞ്ച് യോഗാസനങ്ങള്‍.
ബോളിവുഡ് താരമായ കരീന കപൂറിന്റെ കോച്ചാണ് അനുഷ്‌ക. ആലിയ ഭട്ട്, ദീപികാ പദുക്കോണ്‍ എന്നിവരെയെല്ലാം അനുഷ്‌ക പരിശീലിപ്പിച്ചിട്ടുണ്ട്.
Content Highlights: kareena Kapoors yoga coach shares yoga poses for people struggling with insomnia
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..