മാസംതികയാതെ ജനിക്കുന്ന കുഞ്ഞിന് ഉത്തമം അമ്മയുടെയോ അച്ഛന്റെയോ നെഞ്ചിലെ ചൂട്


Representative Image| Photo: Canva.com

ന്യൂഡൽഹി: മാസം തികയാതെ ജനിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തിന് സ്പർശനവും കരുതലുമാണ് ആവശ്യമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) ഇൻക്യുബേറ്റർ മാർഗരേഖ പുതുക്കി. 37 ആഴ്ച തികയുംമുമ്പ് ജനിക്കുന്ന രണ്ടരക്കിലോഗ്രാമിൽ താഴെയുള്ള കുഞ്ഞുങ്ങളെ ഇൻക്യുബേറ്റർ സംവിധാനങ്ങളിൽ സൂക്ഷിക്കുന്നതിനുപകരം അമ്മയുടെയോ അച്ഛന്റെയോ നെഞ്ചിലെ ചൂടുനൽകുന്നതാണ് (കാങ്ക്‌രൂ കെയർ) ഉത്തമമെന്ന് പുതുക്കിയ മാർഗരേഖയിൽ നിർദേശിക്കുന്നു.

മാസം തികയാത്ത കുഞ്ഞുങ്ങൾക്ക് കൊഴുപ്പ് കുറവായതിനാൽ ശരീരതാപം നിയന്ത്രിക്കുന്നതിൽ പ്രശ്നങ്ങളുണ്ടാകും. ശ്വസനത്തിന് പലപ്പോഴും വൈദ്യസഹായം ആവശ്യമാണ്. കാങ്ക്‌രൂ കെയറിലൂടെ കുഞ്ഞിനു ചൂടുലഭിക്കുകയും സ്വാഭാവിക വളർച്ചയുണ്ടാവുകയും ചെയ്യുമെന്ന് ‍‍ഡബ്ല്യു.എച്ച്.ഒ. ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറഞ്ഞു. പ്രായോഗികവും ചെലവ് കുറഞ്ഞതുമായ ഇത്തരം പരിരക്ഷയിലൂടെ കുഞ്ഞുങ്ങൾക്ക് ആരോഗ്യകരമായ ഭാവിജീവിതം പ്രദാനം ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.വർഷംതോറും മരിക്കുന്നത് 10 ലക്ഷം കുഞ്ഞുങ്ങൾ

മാസംതികയാതെയുള്ള പ്രസവങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് ആഫ്രിക്കയിലും ദക്ഷിണേഷ്യയിലുമാണ്.

ലോകത്ത് പ്രതിവർഷം ഒന്നരക്കോടി കുഞ്ഞുങ്ങൾ മാസംതികയാതെ ജനിക്കുന്നു. ആകെ ജനിക്കുന്ന കുഞ്ഞുങ്ങളിൽ പത്തിലൊരാൾ എന്നാണ് തോത്. ഇതിൽ 10 ലക്ഷംപേർ ജനനത്തിലെ ആരോഗ്യപ്രശ്നങ്ങൾ കാരണം അഞ്ചു വയസ്സിനുമുമ്പ് മരിക്കുന്നു. അതിജീവിക്കുന്ന കുഞ്ഞുങ്ങളിൽ പലർക്കും പഠന, കാഴ്ച, കേൾവി വൈകല്യങ്ങൾ ഉണ്ടാകാറുണ്ട്.

നെഞ്ചിലെ ചൂടേറ്റുറക്കം

അമ്മയുടെയോ അച്ഛന്റെയോ നഗ്നമായ നെഞ്ചിൽ കുഞ്ഞിനെ ചേർത്തുവെച്ചു പൊതിയുന്ന രീതിയാണ് കാങ്ക്‌രൂ കെയർ. കൊളംബിയയിലെ ബൊഗോത്തയിൽ 1970-കളിലാണ് ഈ രീതി ആദ്യം തുടങ്ങിയത്. ഇതിലൂടെ:

  • കുഞ്ഞിന്റെ ഹൃദയമിടിപ്പ് സ്വാഭാവികനിലയിലാകും.
  • ശ്വസനരീതി മെച്ചപ്പെടും. അതുവഴി ശരീരത്തിൽ ഓക്സിജന്റെ അളവ് മെച്ചപ്പെടും
  • ഉറക്കത്തിന്റെ സമയം വർധിക്കും
  • ശരീരഭാരം വേഗം കൂടും
  • കൂടുതൽ പാലുകുടിക്കും
  • അസ്വസ്ഥതകാരണമുണ്ടാകുന്ന കരച്ചിൽ കുറയും

Content Highlights: kangaroo care boosts premature babies chances says world health organization


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented