സൗജന്യ സമ്പൂര്‍ണ്ണ സന്ധി മാറ്റിവെക്കല്‍ ശസ്ത്രക്രിയാ ക്യാമ്പ് നടത്തി


ബോംബെ കെ.ഇ.എം. ആശുപത്രിയിലെ എസ്.എസ്. മൊഹന്തി മുഖ്യപ്രഭാഷണം നടത്തി.

പ്രതീകാത്മക ചിത്രം | Photo: canva.com/

ജി.എം.സി. ഓര്‍ത്തോ ഫൗണ്ടേഷന്‍ ഹോസ്പിറ്റലില്‍ സൗജന്യ സമ്പൂര്‍ണ്ണ സന്ധി മാറ്റിവെക്കല്‍ ശസ്ത്രക്രിയാ ക്യാമ്പ് ഒക്ടോബര്‍ രണ്ടിന് നടത്തി. ഇന്‍ഡോ കൊറിയന്‍ ഓര്‍ത്തോപീഡിക് ഫൗണ്ടേഷന്റെയും പ്രൊഫസര്‍ പി.കെ. സുരേന്ദ്രന്‍ മെമ്മോറിയല്‍ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്റെയും നേതൃത്വത്തില്‍ 27-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ആണ് ക്യാമ്പ് നടത്തിയത്. കൊറിയന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. യെ യിയോണ്‍ വോണ്‍ സമ്മേളനം വെബിനാറായി ഉദ്ഘാടനം ചെയ്തു.

ബോംബെ കെ.ഇ.എം. ഹോസ്പിറ്റല്‍ നിന്നും എസ്.എസ്. മൊഹന്തി മുഖ്യപ്രഭാഷണം നടത്തി. വെല്ലൂര്‍ സി.എം.സി. ഹോസ്പിറ്റലിലെ പ്രൊഫസര്‍ സാമുവല്‍ ചിത്തരഞ്ജന്‍ തുടര്‍ വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഡോ. ഗോപിനാഥന്‍, ഡോ. സിബിന്‍ സുരേന്ദ്രന്‍, ഡോ. മുഹമ്മദ് ഫാസില്‍, ഡോ. ധനശേഖര്‍ രാജ, ഡോ. വി.കെ. രാജന്‍, ഡോ. സന്ദീപ് വിജയന്‍, ഡോ. രാജു, ഡോ. അന്‍വര്‍, ഡോ. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിൽ നിന്ന് ഇരുന്നൂറോളം ഡോക്ടര്‍മാര്‍ പങ്കെടുത്തു. ക്യാമ്പില്‍ തിരഞ്ഞെടുക്കപ്പെട്ട രോഗികള്‍ക്ക് കാല്‍മുട്ടിന് സമ്പൂര്‍ണ്ണ സന്ധി മാറ്റിവെക്കല്‍ ശസ്ത്രക്രിയ സൗജന്യമായി ചെയ്തു നല്‍കി. മണിപ്പാല്‍ കെ.എം.സി. യൂണിവേഴ്‌സിറ്റിലെ ഡോ. സന്ദീപ് വിജയന്‍, സി.എം.സി. വെല്ലൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. അനില്‍ ഉമ്മന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.കാല്‍മുട്ടിന് കണ്ടുവരുന്ന അസുഖങ്ങള്‍ സാധാരണ വളരെ വേദനയുളവാക്കുന്നതും ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതുമാണ്. ഇത്തരം രോഗാവസ്ഥകള്‍ പരമ്പരാഗത ചികിത്സയേക്കാള്‍ സമ്പൂര്‍ണ്ണ സന്ധി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ എളുപ്പത്തില്‍ രോഗത്തില്‍ നിന്നും മുക്തി നേടാന്‍ സഹായിക്കുന്നു. കാല്‍മുട്ടിന് ബാധിക്കുന്ന തേയ്മാനങ്ങളും നാഡീ വ്യതിയാന രോഗങ്ങളും ആധുനിക ശസ്ത്രക്രിയയിലൂടെ വേഗത്തില്‍ മുക്തി നേടാന്‍ സഹായിക്കുന്നു.

Content Highlights: gmc ortho foundation hospital, joint replacement surgery camp, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented