Representative Image| Photo: AP
ടോക്യോ: ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുതിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ജപ്പാനിലെ കോവിഡ് മരണനിരക്ക് എക്കാലത്തേയും ഉയർന്ന നിലയിലെത്തിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച്ച മാത്രം 456 കോവിഡ് മരണങ്ങളാണ് ജപ്പാനിൽ റിപ്പോർട്ട് ചെയ്തത്.
ഒരുമാസത്തിനിടെ ആയിരക്കണക്കിനു പേരാണ് കോവിഡ് മൂലം ജപ്പാനിൽ മരണമടഞ്ഞത്. പുതുവർഷ ആഘോഷങ്ങൾക്കു പിന്നാലെ കോവിഡ് കേസുകളും മരണനിരക്കുകളും വർധിക്കുമെന്ന് നേരത്തേ ആശങ്കകൾ ഉണ്ടായിരുന്നു.
2022 ഡിസംബർ മാസത്തിൽ 7,688 കോവിഡ് മരണങ്ങളാണ് ജപ്പാനിൽ റിപ്പോർട്ട് ചെയ്തത്. മുമ്പത്തെ കോവിഡ് തരംഗം മൂലം ഓഗസ്റ്റിലുണ്ടായ 7,329 എന്ന നിരക്കുകളെ മറികടന്നായിരുന്നു ഇത്. നവംബർ മുതൽ കോവിഡ് മരണനിരക്ക് ഉയർന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ജപ്പാനിലുണ്ടായ കോവിഡ് മരണങ്ങളുടെ കണക്ക് തൊട്ടു മുമ്പത്തെ വർഷത്തെ അപേക്ഷിച്ച് പതിനാറ് മടങ്ങ് കൂടുതലാണ് എന്നാണ് കണക്കുകൾ പറയുന്നത്.
Also Read
ഓഗസ്റ്റ് 31 മുതൽ ഡിസംബർ 27 വരെ, എൺപതുകളിൽ പ്രായമെത്തി നിൽക്കുന്ന 40.8 ശതമാനം പേർ മരണപ്പെട്ടിട്ടുണ്ട്. തൊണ്ണൂറുകളിൽ ഉള്ള 34.7 ശതമാനം പേരും എഴുപതുകളിലുള്ള 17 ശതമാനം പേരും മരണപ്പെട്ടതായി എന്നും കണക്കുകൾ പറയുന്നു. മരണനിരക്കിലെ 92.4 ശതമാനവും ഈ മൂന്നു പ്രായക്കാർക്കിടയിൽ നിന്നാണ് എന്നും റിപ്പോർട്ടുകളുണ്ട്.
Content Highlights: japan reports all-time high 456 covid deaths in single day
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..