മൂന്നാം തവണയും കാൻസർ; വിവരം പങ്കുവെച്ച് ഹോളിവുഡ‍് താരം


ജെയ്ൻ ഫോണ്ട | Photo: AP

കാൻസർ എന്നു കേൾക്കുമ്പോൾ ഭീതിയോടെ മാത്രം സമീപിച്ചിരുന്ന കാലത്തു നിന്ന് ചികിത്സാരം​ഗം ഇന്നേറെ മാറി. കൃത്യസമയത്ത് മതിയായ ചികിത്സ നൽകുക വഴി കാൻസറിനെ അതിജീവിക്കാനാവും എന്നു തെളിയിക്കുന്ന നിരവധി അനുഭവങ്ങൾ മുന്നിലുണ്ട്. ഇപ്പോഴിതാ പ്രശസ്ത ഹോളിവു‍ഡ് താരവും ആക്റ്റിവിസ്റ്റുമായ ജെയ്ൻ ഫോണ്ട കാൻസർ സ്ഥിരീകരിച്ചതിനെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച്ചാണ് ജെയ്ൻ സാമൂഹിക മാധ്യമത്തിലൂടെ തനിക്ക് കാൻസർ ബാധിച്ച വിവരം ആരാധകരെ അറിയിച്ചത്. വ്യക്തിപരമായ ഒരു കാര്യം പറയാനുണ്ട് എന്നുപറഞ്ഞാണ് ജെയ്ൻ കാൻസർ വിവരം പങ്കുവെച്ചത്. തനിക്ക് നോൺ ഹോഡ്കിൻസ് ലിംഫോമ സ്ഥിരീകരിച്ചുവെന്നും കീമോതെറാപ്പി തുടങ്ങിയെന്നുമാണ് എൺപത്തിനാലുകാരിയായ ജെയ്ൻ പറഞ്ഞത്

തന്റെ രോ​ഗം ചികിത്സിച്ച് ഭേദമാക്കാവുന്നതാണ് എന്നും ഭാ​ഗ്യവതിയാണ് താനെന്നും ജെയ്ൻ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. ശ്വേതരക്താണുക്കളെ ബാധിക്കുന്ന രോ​ഗം വൈകാതെ ശരീരത്തിന്റെ പ്രതിരോധശേഷിയെക്കൂടി ബാധിക്കുകയാണ് ചെയ്യുന്നത്.

വരുന്ന ആറുമാസം കീമോതെറാപ്പി ചെയ്യുമെന്നും ചികിത്സ നന്നായി പുരോ​ഗമിക്കുന്നുണ്ടെന്നും ജെയ്ൻ പറഞ്ഞു. എൺപത്തിയഞ്ചാം വയസ്സിൽ വന്ന കാൻസർ തീർച്ചയായും തന്നെ പുതിയ യാഥാർഥ്യങ്ങളെ പുൽകാൻ പഠിപ്പിക്കും. കാൻസർ ഒരു ടീച്ചറാണെന്നും അത് തനിക്ക് നൽകുന്ന പാഠങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ജെയ്ൻ പറഞ്ഞു.

നേരത്തേയും ജെയ്നിന് കാൻസർ ബാധിച്ചിരുന്നു. 2010ൽ സ്തനത്തിൽ മുഴയുടെ രൂപത്തിലായിരുന്നു അർബുദം കണ്ടെത്തിയത്. പിന്നീട് ചർമത്തിലും കാൻസർ ബാധിച്ചിരുന്നു.

Content Highlights: jane fonda says she has cancer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented