'ജനനി' വഴികാട്ടിയായത് 39 ദമ്പതിമാര്‍ക്ക്; കുട്ടികളില്ലാത്തവര്‍ക്ക് പ്രതീക്ഷയേകി ഹോമിയോവകുപ്പ് പദ്ധതി


പ്രതീകാത്മക ചിത്രം | വര: വിജേഷ് വിശ്വം

കല്പറ്റ: പ്രതീക്ഷയേകി കുട്ടികളില്ലാത്തവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഹോമിയോവകുപ്പ് നടപ്പാക്കുന്ന വന്ധ്യതാനിവാരണ പദ്ധതി 'ജനനി'. അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടത്തിയ വിദഗ്ധ വന്ധ്യതാ ചികിത്സയിലൂടെ 39 ദമ്പതിമാര്‍ക്കാണ് കുട്ടികള്‍ പിറന്നത്.

320-ല്‍ അധികം പേര്‍ ഇവിടെ ചികിത്സയിലാണ്. 2019-ലാണ് ഇവിടെ ചികിത്സ തുടങ്ങിയത്. തിങ്കള്‍മുതല്‍ ശനിവരെ രാവിലെ ഒമ്പതുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് ഇവിടെ ജനനി പദ്ധതിയുടെ ഒ.പി. പ്രവര്‍ത്തനം. വിവാഹിതരായി വര്‍ഷങ്ങള്‍ക്കുശേഷവും കുട്ടികളില്ലാതെ വിഷമിക്കുന്നവരാണ് ഇവിടെ ചികിത്സയ്‌ക്കെത്തുന്നത്.



വിശദമായ പഠനത്തിലൂടെ ആധുനിക പരിശോധനാ സംവിധാനങ്ങളുടെ സഹായത്തോടെ വന്ധ്യതയുടെ കാരണങ്ങള്‍ കണ്ടെത്തിയാണ് ചികിത്സനല്‍കുന്നത്. ദമ്പതികളുടെ മാനസികാരോഗ്യത്തിനായി ഒരു സൈക്കോളജിസ്റ്റിന്റെ സേവനവും ഇവിടെ ലഭിക്കും. ആവശ്യക്കാരായ രോഗികള്‍ക്ക് സൗജന്യമായി പ്രഗ്‌നന്‍സി കിറ്റുകളും ജനനി വഴി നല്‍കുന്നുണ്ട്.

Content Highlights: janani infertility programme, anjukunnu district home hospital, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented