വന്ധ്യതാചികിത്സാരംഗത്ത് നേട്ടം കൊയ്ത് ജനനി പദ്ധതി; പിറന്നത് 645 കുഞ്ഞുങ്ങൾ


200 കുഞ്ഞുങ്ങൾ ജനിച്ചതിന്റെ ആഘോഷവും ഇവിടെ നടന്നിരുന്നു.

Representative Image | Photo: PTI

കണ്ണൂർ: വന്ധ്യതാചികിത്സാരംഗത്ത് നേട്ടം കൊയ്ത് ഹോമിയോ വിഭാഗത്തിന്റെ ജനനി പദ്ധതി. 10 വർഷത്തിനിടയിൽ ജില്ലാ ഹോമിയോ ആസ്പത്രിയിലെ വന്ധ്യതാ ചികിത്സാകേന്ദ്രത്തിൽ ചികിത്സ തേടിയവരിൽ 645 കുഞ്ഞുങ്ങൾ ജനിച്ചതിന്റെ ആഹ്ലാദം പങ്കിടാൻ ദമ്പതിമാരും ചികിത്സകരും ഒത്തുചേരുന്നു. ഇവർക്ക് പുറമേ നൂറോളം ഗർഭിണികളുമുണ്ട്.

200 കുഞ്ഞുങ്ങൾ ജനിച്ചതിന്റെ ആഘോഷവും ഇവിടെ നടന്നിരുന്നു. 500 കുട്ടികൾ തികഞ്ഞ സമയത്ത് ആഘോഷിക്കാൻ തീരുമാനിച്ചെങ്കിലും കോവിഡ് നിയന്ത്രണം കാരണം സാധിച്ചില്ലെന്നും ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഈ മാസം പരിപാടി നടത്തുമെന്നും ജില്ലാ ഹോമിയോ ആസ്പത്രി സൂപ്രണ്ട് ഡോ. ടി. ഗീതയും പദ്ധതിയുടെ ജില്ലാ കൺവീനർ എ.പി. സുധീരയും പറഞ്ഞു.

മറ്റ് ചികിത്സകൾ പരാജയപ്പെടുമ്പോഴാണ് പലരും ഹോമിയോയെ അഭയം പ്രാപിക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടെയെത്തുന്നവരിൽ 40 കഴിഞ്ഞവർപോലുമുണ്ട്.

വന്ധ്യതാചികിത്സയിൽ ഹോമിയോ മരുന്നുകൾ ഫലപ്രദമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ 2012-ൽ സംസ്ഥാന ആരോഗ്യവകുപ്പ് ‘അമ്മയും കുഞ്ഞും’ എന്ന പേരിൽ പദ്ധതി തുടങ്ങി. പിന്നീട് 2017-ലാണ് ‘ജനനി’ എന്ന പേരിൽ പ്രത്യേക പദ്ധതി കണ്ണൂരിൽ ആരംഭിച്ചത്. 2019 മുതൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്‌ നടപ്പാക്കി. പത്തിലധികം ഡോക്ടർമാർ ഈ വിഭാഗത്തിൽ ജോലി ചെയ്യുന്നു. ചികിത്സ സൗജന്യമാണ്.

ദമ്പതിമാരെ ഒരേ സമയം ചികിത്സയ്ക്ക് വിധേയമാക്കുന്നതാണ് ഇവിടത്തെ രീതി. ഒരു ദിവസം ആറുപേരെ മാത്രമേ പരിശോധിക്കൂ.

സ്ത്രീകളിൽ അണ്ഡാശയ സംബന്ധമായ പ്രശ്നങ്ങളാണ് വന്ധ്യതയ്ക്കുള്ള പ്രധാന കാരണം. പുരുഷൻമാരിൽ മാനസികസംഘർഷങ്ങളും പ്രതികൂല കാലാവസ്ഥയിലുള്ള ജോലിയും ലഹരിയുടെയും മാംസാഹാരത്തിന്റെയും അമിത ഉപയോഗവും പ്രശ്നം സൃഷ്ടിക്കുന്നു.

കെ.കെ. ശൈലജ ആരോഗ്യമന്ത്രിയായ സമയത്ത് കണ്ണൂരിലെ ചികിത്സാവിഭാഗത്തെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു.

പുതുതായി ചികിത്സാകേന്ദ്രം ആരംഭിക്കുന്നതിന് ചാലയിൽ 30 സെന്റ് സ്ഥലം കോർപ്പറേഷൻ അനുവദിച്ചു. 10 കോടി രൂപ സംസ്ഥാനസർക്കാരും അനുവദിച്ചിട്ടുണ്ട്.

ഇതിന് പുറമേ, നാഷണൽ ആയുഷ് മിഷന്റെ ഫണ്ടും ലഭിക്കും. കെട്ടിടത്തിന്റെ രൂപരേഖ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.

Content Highlights: janani homoeopathic fertility care infertility treatment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented