സ്തനപരിശോധന ഇല്ല, പാർശ്വഫങ്ങളില്ല; സ്തനാർബുദം കണ്ടെത്താൻ സ്പോർട്സ് ബ്രാ വികസിപ്പിച്ച് എം.സി.സി.


രൺജിത്ത് ചാത്തോത്ത്

ചിപ്പ് ഘടിപ്പിച്ച ജാക്കറ്റ് പോലുള്ള ബ്രാ ധരിച്ച് അരമണിക്കൂര്‍ ഇരുന്നാല്‍ മതി.

സ്തനാർബുദം കണ്ടെത്തുന്നതിന് മലബാർ കാൻസർ സെന്റർ വികസിപ്പിച്ച ചിപ്പ് ഘടിപ്പിച്ച ബ്രാ

കണ്ണൂര്‍: സ്തനാര്‍ബുദം കണ്ടെത്താന്‍ എളുപ്പവഴി വികസിപ്പിച്ച് മലബാര്‍ കാന്‍സര്‍ സെന്റര്‍. സെന്‍സര്‍ ഘടിപ്പിച്ച സ്‌പോര്‍ട്‌സ് ബ്രാ പോലുള്ള ജാക്കറ്റ് ധരിച്ച് രോഗമുണ്ടോ എന്നറിയാനാവും. ഈ കണ്ടെത്തലിന് യു.എസ്. പേറ്റന്റ് ലഭിച്ചു.

കേരളത്തില്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കാണുന്നതും കൂടിവരുന്നതും സ്തനാര്‍ബുദമാണ്. ഈ സാഹചര്യത്തില്‍ രോഗം നേരത്തേ കണ്ടെത്താനുള്ള സ്‌ക്രീനിങ്ങിന് ഏറെ പ്രാധാന്യമുണ്ട്. സി-മെറ്റ് (സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക്‌സ് ടെക്‌നോളജി), സി-ഡാക്ക് (സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്) എന്നിവരുടെ സഹകരണത്തോടെയാണ് മലബാര്‍ കാന്‍സര്‍ സെന്റര്‍ ഗവേഷണത്തിലൂടെ പുതിയ ഉപകരണം വികസിപ്പിച്ചത്.

പുതിയ ഉപകരണത്തില്‍ പരിശോധന എളുപ്പമാണ്. നേരിട്ടുള്ള സ്തനപരിശോധനയില്ല. പാര്‍ശ്വഫലങ്ങളില്ല. ചെലവ് കുറവാണ്. ചിപ്പ് ഘടിപ്പിച്ച ജാക്കറ്റ് പോലുള്ള ബ്രാ ധരിച്ച് അരമണിക്കൂര്‍ ഇരുന്നാല്‍ മതി.

ഓരോ കപ്പിലും 16 സെന്‍സര്‍ വീതമുണ്ടാകും. കാന്‍സര്‍ സാധ്യത കൂടുതലുള്ള ഭാഗത്താണ് ചിപ്പുകള്‍ കൂടുതല്‍ കേന്ദ്രീകരിക്കുക. കാന്‍സര്‍ കോശങ്ങളുടെയും സാധാരണ കോശങ്ങളുടെയും താപനില വ്യത്യസ്തമായിരിക്കും. ഇത് അതിസൂക്ഷ്മമായി സെന്‍സര്‍ തിരിച്ചറിഞ്ഞ് സ്ഥാനവും വ്യാപ്തിയും രേഖപ്പെടുത്തും. ഗ്രാഫ് രൂപത്തില്‍ മോണിറ്ററില്‍ തെളിയും.

എം.സി.സി.യില്‍ നടത്തിയ ഗവേഷണത്തില്‍ സ്തനാര്‍ബുദം ബാധിച്ചവരിലെ പഠനഫലം 100 ശതമാനം കൃത്യമായിരുന്നു.

സ്ത്രീകള്‍ സ്തനാര്‍ബുദ പരിശോധനയ്ക്കായി ക്യാമ്പുകളിലേക്ക് വരാന്‍ വിമുഖത കാണിക്കാറുണ്ട്. ഇതുകൂടെ മനസ്സിലാക്കിയാണ് ഇങ്ങനെയൊരു സംവിധാനം ആലോചിച്ചതെന്ന് മലബാര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് ഡയറക്ടര്‍ സതീശന്‍ ബാലസുബ്രഹ്‌മണ്യം പറഞ്ഞു.

ചെറിയ താപവ്യതിയാനംപോലും കണ്ടുപിടിക്കാനുള്ള മാര്‍ഗം സി-മാറ്റ് വികസിപ്പിച്ചതായി മനസ്സിലാക്കി. ഇത് പ്രയോജനപ്പെടുത്തി സ്തനത്തിലുള്ള മാറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ സാധിക്കില്ലേ എന്ന ചിന്തയാണ് ഈ പ്രോജക്ടിലേക്ക് നയിച്ചത്. ആ ആശയം സി-മെറ്റുമായി പങ്കുവെച്ചു.

സി-ഡാക്കിനെയും ഈ ഗവേഷണ പ്രോജക്ടിലേക്ക് ക്ഷണിച്ചു. കേന്ദ്രസര്‍ക്കാരും ഫണ്ടിങ്ങിന് താത്പര്യമെടുത്തു. ഇപ്പോള്‍ പേറ്റന്റ് ലഭിച്ചു. സാങ്കേതികവിദഗ്ധരുമായി സഹകരിച്ചുള്ള ഗവേഷണത്തിന്റെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: malabar cancer center, sport bra developed, to detect breast cancer, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented