കുട്ടികൾ എലിപ്പനി ഗുളിക കഴിക്കണോ ? കൃത്യമായ നിർദേശമില്ല


ബോധവത്കരണ പോസ്റ്ററുകളിലോ ലഘുലേഖകളിലോ കുട്ടികളുടെ പ്രതിരോധത്തെക്കുറിച്ചു പരാമർശമില്ല

Representative Images | Photo: AFP

ആലപ്പുഴ: മഴയും വെള്ളക്കെട്ടും പതിവാകുമ്പോൾ വെള്ളത്തിലിറങ്ങേണ്ടിവരുന്ന കുട്ടികൾക്ക്‌ എലിപ്പനി പ്രതിരോധഗുളിക കൊടുക്കണോയെന്ന കാര്യത്തിൽ അവ്യക്തത. ആരോഗ്യവകുപ്പിന്റെ ബോധവത്കരണ പോസ്റ്ററുകളിലോ ലഘുലേഖകളിലോ കുട്ടികളുടെ പ്രതിരോധത്തെക്കുറിച്ചു പരാമർശമില്ല. കഴിഞ്ഞദിവസം സ്കൂളുകളിൽപ്പോയ ഒട്ടേറെ കുട്ടികൾക്കു ചളിവെള്ളത്തിലൂടെ നടക്കേണ്ടിവന്നു.

മലിനജലത്തിലിറങ്ങുന്നവർ, എലിമൂത്രം കലരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോകുന്നവർ, വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ കഴിയുന്നവർ, ദുരിതാശ്വാസ പ്രവർത്തനങ്ങളിലേർപ്പെടുന്നവർ, വളർത്തുമൃഗങ്ങളെ പരിചരിക്കുന്നവർ തുടങ്ങിയവർ പ്രതിരോധഗുളികയായ ഡോക്സി സൈക്ലിൻ ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കണമെന്നുമാത്രമാണു ലഘുലേഖകളിലുള്ളത്. ആഴ്ചയിൽ 100 മില്ലിഗ്രാം വീതമുള്ള രണ്ടു ഗുളികയാണു നിർദേശിക്കുന്നത്.

മുതിർന്നവർക്കു മാത്രമായാണു നിർദേശമെങ്കിലും അക്കാര്യം ലഘുലേഖകളിൽ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ പൊതുനിർദേശമെന്നനിലയിൽ തെറ്റിദ്ധരിക്കപ്പെട്ട് കുട്ടികൾക്കു ഡോക്സി സൈക്ലിൻ നൽകാനുള്ള സാധ്യതയുണ്ട്. 12 വയസ്സിൽ താഴെയുള്ളവർ, മുലയൂട്ടുന്ന അമ്മമാർ, ഗർഭിണികൾ തുടങ്ങിയവർക്ക് ഡോക്സി സൈക്ലിൻ നൽകാറില്ല.

പാർശ്വഫലമുണ്ടാകാൻ സാധ്യത

ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, 12 വയസ്സിൽ താഴെയുള്ളവർ എന്നിവർക്ക് ഡോക്സി സൈക്ലിൻ നൽകാത്തത് പാർശ്വഫല സാധ്യതയുള്ളതിനാലാണ്. ഡോക്സി സൈക്ലിൻ കഴിച്ചാൽ ഗർഭസ്ഥശിശുവിന്റെ വളർച്ച, പല്ലിന്റെ വളർച്ച എന്നിവയെ ബാധിച്ചേക്കാം. കുട്ടികളുടെ പല്ലിനു മഞ്ഞനിറവുമുണ്ടാകാം. അതിനാൽ, ഈ മൂന്നുവിഭാഗങ്ങൾക്കും അസിത്രോമൈസിനാണ് എലിപ്പനി പ്രതിരോധത്തിനായി നൽകുന്നത്. കുട്ടികളുടെ ഭാരമനുസരിച്ചാണ് മരുന്നിന്റെ ഡോസ് നിശ്ചയിക്കുന്നത്

ഡോ. ബി. പദ്മകുമാർ

മെഡിസിൻ വിഭാഗം മേധാവി, ആലപ്പുഴ മെഡിക്കൽ കോളേജ്.

ഈവർഷം 55 എലിപ്പനി മരണം

സംസ്ഥാനത്ത് ഈവർഷം ഇതുവരെ 1511 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. 55 മരണമുണ്ടായി. 1931 പേർ എലിപ്പനി സംശയത്തോടെ ചികിത്സതേടി. ഇതിൽ 148 പേരാണു മരിച്ചത്.

Content Highlights: is doxycycline safe for use in children


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented