മരുന്നുഫലപ്രാപ്തി കുറയുന്നു; പകർച്ചവ്യാധിപോലെ ഭീഷണിയെന്ന് ഐ.സി.എം.ആർ.


എം.കെ. രാജശേഖരൻ 

Representative Image | Photo: Canva.com

തൃശ്ശൂർ: യുക്തിപൂർവമല്ലാത്ത മരുന്നുപയോഗത്തിന് ഇന്ത്യ വലിയവില കൊടുക്കേണ്ടിവരുമെന്ന് വീണ്ടും മുന്നറിയിപ്പ്. മരുന്നുഫലപ്രാപ്തി കുറയുന്നതായാണ് ഐ.സി.എം.ആറിന്റെ (ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്) പുതിയ റിപ്പോർട്ട്. കൃത്യമായ നിയന്ത്രണനടപടികളില്ലെങ്കിൽ ഔഷധപ്രതിരോധം പകർച്ചവ്യാധിയുടെ സ്ഥിതിയിലേക്കാകുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ.

കടുത്ത ബാക്ടീരിയബാധയ്ക്കെതിരേ ഫലപ്രദമായി ഉപയോഗിക്കുന്ന കാർബാപെനെം മരുന്നിന്റെ കാര്യത്തിലാണ് ഔഷധപ്രതിരോധം കൂടുതൽ വ്യക്തമായത്. ന്യൂമോണിയ, സെപ്റ്റിസീമിയ എന്നിവയുടെ ചികിത്സയിൽ മികച്ചനിലയിൽ ഉപയോഗിക്കുന്നതാണിത്. മുൻകാലത്തെ അപേക്ഷിച്ച് ഈ മരുന്നിന്റെ ഫലപ്രാപ്തി കുറയുന്നതായാണ് കണ്ടെത്തൽ. പഠനവിധേയമാക്കിയതിൽ 80 ശതമാനത്തിലധികംപേർക്കും പ്രതിരോധലക്ഷണങ്ങളാണ് വെളിവായത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമായും ആറു രോഗാണുവിഭാഗങ്ങളിലാണ് ഔഷധപ്രതിരോധം കൂടുതലായി കണ്ടത്. ഇ-കോളി ബാക്ടീരിയബാധയ്ക്കെതിരേയുള്ള ഇമിപെനെം മരുന്നിനോടുള്ള പ്രതിരോധം അഞ്ചുവർഷംകൊണ്ട് 14 ശതമാനത്തിൽനിന്ന് 36 ആയി. ഐ.സി.എം.ആറിലെ ഡോ. കാമിന വാലിയയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കഴിഞ്ഞവർഷത്തെ ആശുപത്രിരേഖകൾ ക്രോഡീകരിച്ചാണ് വിദഗ്‌ധസമിതി റിപ്പോർട്ട് തയ്യാറാക്കിയത്.

Content Highlights: irrational use of drugs, icmr on antibiotic resistance


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented