യര്‍ലണ്ടിലെ ആരോഗ്യ സമിതിയായ 'ദ എക്സ്പേര്‍ട്ട് ബോഡി ഒാഫ് ഫ്ളോറെെഡ്സ് ആൻ്റ് ഹെൽത്തിൻ്റെ' ചെയര്‍മാനായി മലയാളിയായ സുരേഷ് സി പിള്ള തിരഞ്ഞെടുക്കപ്പെട്ടു. 

അയര്‍ലണ്ടിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ  ദന്തവൈദ്യം, ബയോ കെമിസ്ട്രി, പാരിസ്ഥിതിക ആരോഗ്യം, പൊതു ആരോഗ്യം എന്നീ മേഖലകളുടെ വളര്‍ച്ച ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നആരോഗ്യ സമിതിയാണ് 'ദ എക്സ്പേര്‍ട്ട് ബോഡി ഒാഫ് ഫ്ളോറെെഡ്സ് ആൻ്റ് ഹെൽത്ത്'. 2017 നവംബര്‍ ഒന്നിന് ആധികാരമേറ്റ അദ്ദേഹത്തിൻ്റെ കാലാവധി 2022 ഒക്ടോബര്‍ 31 വരെയാണ്. 

ഔഷധ പ്രതിരോധശേഷി നേടിയ ബാക്ടീരിയ (സൂപ്പര്‍ ബഗ്ഗുകള്‍) വ്യാപിക്കുന്നത് ചെറുക്കാനുള്ള മാര്‍ഗം കണ്ടെത്തിയത് ഡോ.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. 

കോട്ടയം ചമ്പക്കര സ്വദേശിയായ സുരേഷ് പിള്ള 1999 മുതൽ അയര്‍ലണ്ടിലാണ് ജോലി ചെയ്ത് വരികയാണ്. സ്ലെെഗോ ഇൻസ്ടിട്യൂട്ട് ഒാഫ് ടെക്നോളജിയിലെ നാനോ ടെക്നോളജി വിഭാഗം ലീഡ് സയൻ്റിസ്റ്റാണ്.  തൻമാത്രം എന്ന പുസ്തകവും ഇദ്ദേഹത്തിൻ്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.

 

Irish Expert Body on Fluorides and Health, Dr suresh c pillai