കേരളത്തിൽ നിന്നും അന്തർദേശീയ പ്രമേഹ മെഡിക്കൽ ജേർണൽ


പ്രകാശന ചടങ്ങിൽ നിന്ന്

സ്റ്റോക്ക്ഹോം, സ്വീഡൻ: കേരളത്തിൽ നിന്നും അന്തർദേശീയ പ്രമേഹ മെഡിക്കൽ ജേർണലായ ഇന്റർനാഷണൽ ജേണൽ ഓഫ് ഡയബറ്റിസ് ആൻഡ് ടെക്നോളജി (IJDT)യുടെ പ്രകാശനം സ്വീഡനിൽ നടന്ന ചടങ്ങിൽ വച്ച് ഡോ.ടഡേ ബറ്റാലിനോ നിർവഹിച്ചു. ഏഷ്യയിൽ ഉപഭൂഖണ്ഡത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രഥമ ഡയബറ്റിസ് ടെക്നോളജി മെഡിക്കൽ ജേർണലാണ് IJDT.

ഡോ.ജ്യോതിദേവ് കേശവദേവ് ചീഫ് എഡിറ്ററായി ആരംഭിച്ചിരിക്കുന്ന IJDT യുടെ പ്രസാധകർ വോൾട്ടേഴ്സ് ക്ലൂവറാണ്. അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന പ്രമുഖർ എഡിറ്റർമാരായി ഉള്ള ഈ പ്രസിദ്ധീകരണത്തിൽ 70% പ്രമേഹ സാങ്കേതിക വിദ്യയും 30% മറ്റു പ്രമേഹ ഗവേഷണങ്ങളുമാണ് ഉൾക്കൊള്ളുന്നത്.

ഏഷ്യയിൽ നിന്നുമുള്ള പ്രമേഹഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ വേഗത്തിലും ഫലപ്രദമായും അത് പ്രസിദ്ധീകരിക്കുന്നതിനുമായാണ് IJDT ലക്ഷ്യമാക്കുന്നത് എന്ന് എഡിറ്റർ ഇൻ ചീഫ് ഡോ. ജ്യോതിദേവ് കേശവദേവ് അറിയിച്ചു. പ്രമേഹ ചികിത്സ കൂടുതൽ വിജയിക്കുന്നതിനും ഇത് കാരണമുള്ള രോഗങ്ങൾ ഫലപ്രദമായി തടയുന്നതിനും ന്യൂതന ഗവേഷണങ്ങളിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ എന്ന് പ്രകാശന കർമ്മം നിർവഹിച്ചുകൊണ്ട് ATTD (അഡ്വാൻസ്ഡ് ടെക്നോളോജിസ് & ട്രീട്മെന്റ്സ് ഇൻ ഡയബറ്റിസ്) ചെയർപേഴ്‌സൺ ടഡേ ബറ്റാലിനോ പ്രസ്താവിച്ചു.

ഡയബറ്റിസ് ഇന്ത്യ സെക്രട്ടറി ജനറൽ ഡോ. ബൻഷി സാബു ചടങ്ങിന് അധ്യക്ഷ്യം വഹിച്ചു. ഗോപിക കൃഷ്ണൻ ( എക്സിക്യൂട്ടീവ് എഡിറ്റർ IJDT) നന്ദി പ്രകാശിപ്പിച്ചു. പത്തിലധികം രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. IJDT എല്ലാ ഗവേഷകരിലും എത്തിക്കുന്നതിനായി സൗജന്യമായാണ് അത് ലഭ്യമാക്കിയിരിക്കുന്നത്. (www.ijdt.org)

Content Highlights: international journal of diabetes and technology


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented