'മാനസികരോഗിക്ക് അളവില്ലാതെ അനുകമ്പ പകർന്നു നൽകണം' എന്ന് പറഞ്ഞിരുന്ന മാനസികരോഗ ചികിത്സകൻ


എബി പി. ജോയി

ഡോ.എൻ. വിജയൻ

കോഴിക്കോട്: മനസ്സിന്റെ ഡോക്ടറായിരുന്നു എൻ. വിജയൻ. ഒട്ടേറെപ്പേർക്ക് ജീവിതം തിരിച്ചുനൽകി ആറരപ്പതിറ്റാണ്ട് കൊണ്ട് അദ്ദേഹം സമൂഹമനസ്സിൽ ഇടം നേടി. രാജ്യത്തെ ഏറ്റവും മുതിർന്ന മാനസികരോഗ ചികിത്സകരിൽ പ്രമുഖനാണ് കൊല്ലത്ത് ജനിച്ച് കോഴിക്കോട്ടുകാരനായി മാറിയ ഈ വലിയ മനുഷ്യൻ.

പ്രാകൃതമായ ചികിത്സാരീതികളായിരുന്നു ഡോ. വിജയൻ ഈ രംഗത്തേക്ക് കടന്നു വരുന്നകാലത്ത് നിലനിന്നിരുന്നത്. ‘വിദ്യകൊണ്ട് പ്രബുദ്ധനാകാൻ’ കടൽകടന്ന ഈ ശ്രീനാരായണീയൻ മടങ്ങിയെത്തിയത് രണ്ട് ബിരുദങ്ങളും വിദേശത്തെ ആശുപത്രികളിലെ ചികിത്സാനുഭവങ്ങളും കൊണ്ടു മാത്രമല്ല, മനസ്സ് നിറയെ കാരുണ്യവും അസാധാരണമായ ശുശ്രൂഷാെവെഭവവും കൊണ്ടാണ്. മനസ്സിന്റെ ചികിത്സയെ അദ്ദേഹം അടിമുടി അഴിച്ചുപണിതു, പ്രൊഫഷണൽ മികവുള്ളതാക്കി. ഒപ്പം സമൂഹത്തെയും ചികിത്സിച്ചു-മനസ്സിനുണ്ടാവുന്ന ഏതുരോഗവും ശരീരത്തിനുണ്ടാവുന്നതുപോലെ തന്നെയാണെന്ന് ബോധ്യപ്പെടുത്തി.

മദിരാശിയിൽ മെഡിക്കൽ കോളേജിൽ വിജയൻ എന്ന യുവാവ് ചേർന്നപ്പോൾ ബന്ധുക്കൾ അഭിമാനിച്ചു. മനഃശാസ്ത്രത്തിലാണ് ഉപരിപഠനമെന്ന് അറിഞ്ഞപ്പോൾ പക്ഷേ, കുടുംബത്തിലും ബന്ധുജനങ്ങൾക്കിടയിലും അത് അതൃപ്തിയുണർത്തി. സർക്കാർ സർവീസിനപ്പുറവും വളർന്ന് സ്വന്തമായി ആശുപത്രി സ്ഥാപിച്ച് സ്വന്തമായ കർമവീഥി കെട്ടിപ്പടുത്താണ് ഡോ. വിജയൻ മധുരപ്രതികാരം തീർത്തത്. ന്യൂറോ സൈക്യാട്രിയിൽ ഇന്ത്യകണ്ട സ്പെഷ്യലിസ്റ്റ് ഡോക്ടർമാരിൽ പ്രമുഖനായി അദ്ദേഹം വളർന്നു.

വലിയൊരു ചികിത്സാസന്ദേശം ശിഷ്യർക്കും പിന്മുറക്കാർക്കും പകർന്നുനൽകിയാണ് ഡോ. വിജയൻ നിത്യതയിലേക്ക്‌ കടന്നുപോകുന്നത്. ‘‘രോഗി എപ്പോഴും അനുകമ്പ അർഹിക്കുന്നവനാണ്, മാനസികരോഗിക്ക് അത് അളവില്ലാതെ പകർന്നു നൽകണം. കാരണം താൻ രോഗിയാണെന്നോ, തന്നെ ചികിത്സിക്കുന്നയാൾ ഡോക്ടറാണെന്നോ, താൻ കഴിക്കുന്നത് മരുന്നാണെന്നോ പോലും രോഗം മാറുംവരെ ആ രോഗി തിരിച്ചറിയുന്നില്ല...’’ - അനുഭവങ്ങളുടെ പിൻബലത്തോടെ ഡോ. വിജയൻ പറയുമായിരുന്നു.

ആതുരസേവനത്തോടൊപ്പം സാമൂഹിക പ്രവർത്തനത്തിലും അദ്ദേഹം സജീവമായിരുന്നു. ശ്രീനാരായണ എജ്യുക്കേഷൻ സൊസൈറ്റിയും ഐ.എം.എ.യും റോട്ടറിക്ലബ്ബുമൊക്കെ സ്നേഹത്തിന്റെയും സേവനത്തിന്റെയും പൂമരച്ചില്ലകളാക്കി മാറ്റാനാണ് ഭാരവാഹിയായപ്പോൾ ഡോക്ടർ ശ്രമിച്ചത്.

ക്ലാസ്‌മുറികളിൽനിന്ന് പഠിച്ചതിലേറെ കാര്യങ്ങൾ, താൻ രോഗികളിൽനിന്നും കൂടെ വരുന്നവരിൽനിന്നും പഠിച്ചിട്ടുണ്ടെന്ന് ഡോക്ടർ പറയുമായിരുന്നു.

Content Highlights: inspiring life of dr n vijayan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented