12 വർഷമായി കാഴ്‌ചയില്ല,  രോ​ഗം തൊട്ടറിയും ഡോ.അബ്ദു


സജീന സലിം

ഡോ.അബ്ദു

മുന്നിലെത്തുന്ന കുരുന്നുകളെ ഡോ. അബ്ദു ശബ്ദംകൊണ്ട് തിരിച്ചറിയും. സ്റ്റെതസ്‌കോപ്പ് കൂടുതൽ മികവോടെ പ്രവർത്തിക്കും. രോഗം മനസ്സിലാക്കി മരുന്നിന് ചീട്ടെഴുതും. പലപ്പോഴും പ്രതിഫലമൊന്നും വാങ്ങാതെ അവരെ തിരിച്ചയക്കും. വേങ്ങര ചാലുടി സ്വദേശിയായ ഡോ. എൻ. അബ്ദുവിന് 12 വർഷമായി കാഴ്‌ചയില്ല.

ഡയബറ്റിക് റെറ്റിനോപ്പതി എന്ന രോഗംമൂലമാണ് കാഴ്‌ച നഷ്‌ടപ്പെട്ടുതുടങ്ങിയത്. ഇപ്പോൾ പൂർണമായും കാഴ്‌ച നഷ്‌ടപ്പെട്ടു. എങ്കിലും ശിശുരോഗവിദഗ്ധനായ അദ്ദേഹം 67-ാം വയസ്സിലും ആതുരസേവനരംഗത്ത് സജീവമാണ്. മുമ്പത്തേക്കാൾ രോഗികൾക്ക് എന്നോട് ഇപ്പോൾ സ്‌നേഹം കൂടുതലാണെന്നാണ് ഡോക്ടർ പറയുന്നത്. ആ സ്‌നേഹം അദ്ദേഹം ചികിത്സയിലൂടെ തിരികെ നൽകും.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിൽനിന്ന് ഫീസ് വാങ്ങാതെയാണ് പലപ്പോഴും ചികിത്സ. തന്റെ വരുമാനത്തിന്റെ നല്ലൊരുഭാഗം പാവപ്പെട്ട രോഗികൾക്കായി അദ്ദേഹം മാറ്റിവെക്കുന്നുണ്ട്.

1984-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് പഠിച്ചിറങ്ങിയ അദ്ദേഹം ശിശുരോഗവിദഗ്ധനായി വിവിധ ആശുപത്രികളിൽ സേവനമനുഷ്ഠിച്ചു. ഇപ്പോൾ വേങ്ങരയിൽ ഭാര്യ റുഖിയയോടൊപ്പം ആശുപത്രി നടത്തുന്നു. രാവിലെയും വൈകീട്ടുമായാണ് പരിശോധന.

മുൻപത്തെപ്പോലെ ഒരുപാട് രോഗികളെ നോക്കാൻ ഇപ്പോൾ കഴിയില്ല. അത് കാഴ്‌ചയില്ലാത്തതുകൊണ്ടല്ല, പ്രായം ഏറുന്നതുകൊണ്ടാണ്. മുന്നിലെത്തുന്ന രോഗിയെ കാണുന്നില്ലെങ്കിലും അവരുടെ ശാരീരികാവസ്ഥ ആഴത്തിലറിയാൻ ശ്രമിക്കാറുണ്ട്. അപ്പോൾ ഒരു രോഗിക്കായി മുൻപത്തേക്കാൾ സമയം കൂടുതൽ ചെലവഴിക്കും.

സ്ഥിരമായി കാണാൻവരുന്ന രോഗികളാണ് കൂടുതലും. അവരുടെ മുൻകാല രോഗവിവരങ്ങളും ശാരീരികാവസ്ഥകളും അറിയാമെന്നതിനാൽ ചികിത്സ കൂടുതൽ എളുപ്പമാകും.

എല്ലാദിവസവും കൂട്ടുകാർക്കൊപ്പം പുഴയിൽ നീന്തിക്കുളിച്ച് അവർ വായിച്ചുതരുന്ന പത്രവും കേട്ടാണ് ആശുപത്രിയിലെത്തുന്നത്. ആതുരസേവനത്തിന് തന്റെ പരിമിതികളെ അതിജീവിച്ചുകൊണ്ടുള്ള ഡോക്ടറുടെ സേവനം ഒട്ടേറെപ്പേർക്ക് പ്രചോദനമാണ്.

Content Highlights: inspiring life of dr abdu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented