ല്ലാവര്‍ഷവും നവംബര്‍ ഏഴിനാണ് നവജാത ശിശു സംരക്ഷണദിനമായി ആചരിക്കുന്നത്. നവജാത ശിശുക്കളുടെ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, മതിയായ പരിചരണത്തിലൂടെ അവരുടെ ജീവന്‍ സംരക്ഷിക്കുക എന്നിവയാണ് ഈ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. മതിയായ സംരക്ഷണവും പരിചരണവും കിട്ടാത്തതിനാല്‍ നവജാതശിശുക്കള്‍ ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് ഈ ദിനത്തിലൂടെ.

2019-ല്‍ ജനിച്ച് ആദ്യമാസത്തില്‍തന്നെ 24 ലക്ഷം കുഞ്ഞുങ്ങള്‍ മരിച്ചതായി ലോകാരോഗ്യസംഘടനയുടെ കണക്കുകളില്‍ വ്യക്തമാക്കുന്നു. ഓരോ ദിവസവും 7000 നവജാത ശിശുക്കള്‍ മരണമടയുന്നു. ഇതില്‍ മൂന്നില്‍ ഒരുഭാഗവും ജനിച്ച അന്ന് തന്നെ മരണമടയുന്നു. 

നവജാത ശിശുക്കളുടെ പരിചരണത്തിനായി നമ്മള്‍ ഏറ്റെടുക്കേണ്ടസുരക്ഷയുടെ ആവശ്യകതയെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുകയാണ് ഈ ദിനമാചരിക്കുന്നതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ജനിച്ചതിനുശേഷം ലഭിക്കേണ്ട പരിചരണത്തിന്റെയും സുരക്ഷയുടെയും കുറവ് മൂലം കുഞ്ഞുങ്ങള്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ അനുഭവിക്കുകയും വെല്ലുവിളികള്‍ നേരിടുകയും ചെയ്യുന്നു. 

ആരോഗ്യ പരിചണത്തിലെ കുറവ് മൂലം മറ്റുരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ നവജാതശിശു മരണനിരക്ക് വളരെ കൂടുതലാണ്. 2018-ല്‍ ഇന്ത്യയില്‍ 7,21,000 നവജാതശിശുക്കള്‍ മരിച്ചതായി ഐക്യരാഷ്ട്ര സഭയുടെ ശിശുമരണനിരക്ക് സംബന്ധിച്ചുളള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതായത് ഒരു ദിവസം ശരാശരി 1975 കുഞ്ഞുങ്ങള്‍ മരണപ്പെടുന്നു.

നവജാത ശിശു മരണങ്ങള്‍ കുറയ്ക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അവയൊന്നും മരണനിരക്ക് കുറയ്ക്കുന്നതിന് ഫലപ്രദമാകുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

Content highlights: infant mortality rate nfant rotection day 2021 objectives history