99 കുട്ടികളുടെ മരണം; ഇൻഡൊനീഷ്യയില്‍ കുട്ടികൾക്കുള്ള കുപ്പിമരുന്നുകൾ നിരോധിച്ചു


പ്രതീകാത്മക ചിത്രം | Photo: Reuters

ജക്കാര്‍ത്ത: ഇൻഡൊനീഷ്യയില്‍ വൃക്കരോഗത്തെ തുടര്‍ന്ന് നൂറോളം കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ കുട്ടികൾക്കുള്ള ദ്രാവക രൂപത്തിലുള്ള മരുന്നുകൾ താത്കാലികമായി നിരോധിച്ചു. ഈ വര്‍ഷം 20 പ്രവിശ്യകളില്‍ നിന്നായി 206 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളേയാണ് വൃക്കരോഗം പ്രധാനമായും ബാധിച്ചത്. ഇതില്‍ 99 കുട്ടികള്‍ മരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.

കുട്ടികളുടെ വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കുന്നതിന് പിന്നില്‍ ചില സിറപ്പുകളാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സിറപ്പുകള്‍ ഏതു രോഗത്തിന് നൽകിയതാണന്നോ രാജ്യത്ത് നിര്‍മിച്ചതാണോ ഇറക്കുമതി ചെയ്തതാണോ എന്നത് വ്യക്തമല്ല. തുടര്‍ന്നാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സിറപ്പുകളുടെ വില്‍പന താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയത്.കുട്ടികള്‍ക്കിടയില്‍ വൃക്കയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ കൂടുന്നത് പരിശോധിക്കാന്‍ ഇൻഡൊനീഷ്യന്‍ സര്‍ക്കാര്‍ ഒരു വിദഗ്ദ്ധ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. അതില്‍ പ്രാദേശിക ആരോഗ്യ, ശിശുരോഗ വിഭാഗം ഉദ്യോഗസ്ഥരും ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളുമാണുള്ളത്.

ഈ വര്‍ഷം ജനുവരി മുതലാണ് ഇൻഡൊനീഷ്യയില്‍ കുട്ടികൾക്കിടയിൽ വൃക്കരോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 65 ശതമാനം കേസുകളും ജക്കാര്‍ത്തയില്‍ നിന്നാണ്. രോഗം ബാധിച്ച കുട്ടികള്‍ക്ക് ഡോക്ടര്‍മാർ നിര്‍ദേശിച്ച എല്ലാ മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങൾ ആശുപത്രികള്‍ ശേഖരിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

Also Read

'കഫ് സിറപ്പ് കഴിച്ചതോടെ മൂത്രം പോകാതെയായി, ...

വിഷമയമായ ആ മരുന്നുകൾ ഇന്ത്യയിൽ വിറ്റിട്ടില്ലെന്ന് ...

നേരത്തെ ഗാംബിയയില്‍ ചുമയ്ക്കുള്ള മരുന്ന് (കഫ് സിറപ്പ്) കഴിച്ച് എഴുപതോളം കുട്ടികള്‍ മരിച്ചിരുന്നു. വൃക്കയെ ഉള്‍പ്പെടെ സാരമായി ബാധിക്കുന്ന ഡൈഎഥിലീന്‍ ഗ്ലൈക്കോള്‍, എഥിലീന്‍ ഗ്ലൈക്കോള്‍ എന്നിവ പല മരുന്നുകളിലും അടങ്ങിയതായി ലോകാരോഗ്യ സംഘടന കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ ഹരിയാണയില്‍ നിന്നുള്ള മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സാണ് ഈ സിറപ്പുകള്‍ നിര്‍മിച്ചത്. തുടര്‍ന്ന് ഈ കമ്പനിയുടെ നാല് സിറപ്പുകള്‍ക്കെതിരേ ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

Content Highlights: indonesia bans all syrup medicines after death of 99 children


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented