പെണ്‍ഭ്രൂണഹത്യ നടത്തുന്നത് കണ്ടെത്താം; മെഡിക്കല്‍ അള്‍ട്രാസൗണ്ട് സ്‌കാനര്‍ നിര്‍മിച്ച് നീലിറ്റ്


കെ.എം. ബൈജു

ആറുവര്‍ഷം നീണ്ട ഗവേഷണത്തിലാണ് സ്‌കാനര്‍ വികസിപ്പിക്കുന്നതില്‍ നീലിറ്റ് വിജയംകണ്ടത്.

നിലീറ്റ് വികസിപ്പിച്ച മെഡിക്കൽ അൾട്രാസൗണ്ട് സ്‌കാനർ

കോഴിക്കോട്: ഇന്ത്യയ്ക്ക് സ്വന്തമായി ഇനി മെഡിക്കല്‍ അള്‍ട്രാസൗണ്ട് സ്‌കാനറും നിര്‍മിക്കാം. കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയാണ് (നീലിറ്റ്) കളര്‍ ഡോപ്ലര്‍ അള്‍ട്രാസൗണ്ട് സ്‌കാനര്‍ സാങ്കേതികവിദ്യ തദ്ദേശീയമായി വികസിപ്പിച്ചത്.

ഒട്ടേറെ സവിശേഷതകളുള്ളതാണ് നീലിറ്റിന്റെ സ്‌കാനര്‍. മെഡിക്കല്‍ ആവശ്യത്തിനുള്ള എല്ലാവിധ സ്‌കാനിങ്ങും നടത്താനാവും. കൂടാതെ ആധാറുമായി ബന്ധിപ്പിക്കാന്‍ സൗകര്യമുള്ളതിനാല്‍ പെണ്‍ഭ്രൂണഹത്യ നടത്തുന്നത് കണ്ടെത്താനാവും. ഇന്ത്യന്‍ ഗര്‍ഭസ്ഥശിശുക്കളുടെ ഉയരം, തൂക്കം മുതലായ വിവരങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. ഗര്‍ഭാവസ്ഥയിലെ വളര്‍ച്ചക്കുറവും ആരോഗ്യപ്രശ്‌നങ്ങളും മനസ്സിലാക്കാനാവും.

ആറുവര്‍ഷം നീണ്ട ഗവേഷണത്തിലാണ് സ്‌കാനര്‍ വികസിപ്പിക്കുന്നതില്‍ നീലിറ്റ് വിജയംകണ്ടത്.

രണ്ടരക്കോടി രൂപയുടേതായിരുന്നു ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന്റെ പ്രോജക്ട്. നിലവില്‍ അള്‍ട്രാ സൗണ്ട് സ്‌കാനറുകള്‍ വിദേശത്തുനിന്നും ഇറക്കുമതിചെയ്യുകയാണ്. വര്‍ഷത്തില്‍ ഏകദേശം 21 ലക്ഷം ഡോളര്‍ (160 കോടി രൂപ) ഇതിനായി ചെലവഴിക്കുന്നുണ്ട്. മൂന്നുമുതല്‍ അഞ്ചുലക്ഷം രൂപയ്ക്ക് തദ്ദേശീയ സ്‌കാനര്‍ നിര്‍മിക്കാനാവും. viനീലിറ്റ് വികസിപ്പിച്ചതരത്തിലുള്ള വിദേശ സ്‌കാനറിന് 20 ലക്ഷംമുതല്‍ ഒരു കോടിവരെ വിലയുണ്ട്. ചികിത്സച്ചെലവുകള്‍ ഗണ്യമായി കുറയ്ക്കാനും തദ്ദേശീയ സ്‌കാനര്‍ വഴിയൊരുക്കും. മേയ്ക് ഇന്ത്യാ പദ്ധതിക്ക് വലിയ മുതല്‍ക്കൂട്ടാവുന്നതാണ് തദ്ദേശീയ സ്‌കാനറെന്ന് നീലിറ്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. എം.പി. പിള്ള പറഞ്ഞു.

ആരോഗ്യരംഗത്ത് വിദേശ ആശ്രയം കുറയ്ക്കാനുള്ള ശ്രമങ്ങളില്‍ വലിയ ചുവടുവെപ്പാണ് നീലിറ്റിന്റേതെന്ന് പ്രോജക്ട് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. ജയരാജ് യു. കിടാവ് ചൂണ്ടിക്കാട്ടി. ബെംഗളൂരു ജൂപ്പിറ്റര്‍ ടെക്‌നോളജീസുമായി സാങ്കേതികവിദ്യാ കൈമാറ്റത്തിന് നീലിറ്റ് ധാരണാപത്രവും ഒപ്പുവെച്ചു.

ഗുജറാത്ത് ഗാന്ധിനഗറില്‍ ഡിജിറ്റല്‍ ഇന്ത്യാ വീക്ക്-22 പരിപാടിയില്‍നടന്ന ചടങ്ങില്‍ നീലിറ്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. എം.പി. പിള്ള, നീലിറ്റ് ഡയറക്ടര്‍ ജനറല്‍ അല്‍കേഷ് കുമാര്‍ ശര്‍മ, ജൂപ്പിറ്റര്‍ ടെക്‌നോളജീസ് ഡയറക്ടര്‍ വി. ലോക്‌നാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: nielit calicut, medical ultrasoundscanner, health

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented