Representative Image| Photo: GettyImages
ഹൈദരാബാദ്: കോവിഡിനെതിരേ കോവാക്സിൻ 77.8 ശതമാനം ഫലപ്രാപ്തി നൽകുന്നുമെന്ന് നിർമാതാക്കളായ ഭാരത് ബയോടെക് പറഞ്ഞു. ഇപ്പോൾ വ്യാപകമായ ഡെൽറ്റ വകഭേദത്തിനെതിരേ കോവാക്സിൻ 65.2 ശതമാനം സംരക്ഷണം നൽകും. ഗുരുതരലക്ഷണങ്ങളുള്ള കോവിഡിനെതിരേ 93.4 ശതമാനവും.
കോവാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അവകാശവാദം. പരീക്ഷണഫലം സമാനമേഖലയിലെ മറ്റു ഗവേഷകർ വിലയിരുത്താനുണ്ട്.
രാജ്യത്തെ 25 ആശുപത്രികളിലായി 25,800 പേരിൽ നവംബർ 16-നും ജനുവരി ഏഴിനുമിടയിലായിരുന്നു മൂന്നാം ഘട്ട പരീക്ഷണം. വാക്സിനെടുത്ത 12 പേരിലേ ചെറിയതോതിലെങ്കിലുമുള്ള പാർശ്വഫലമുണ്ടായുള്ളൂ. 0.5 ശതമാനത്തിലും താഴെപ്പേർക്ക് ഗുരുതരമായ പാർശ്വഫലങ്ങളുണ്ടായുള്ളൂവെന്ന് കമ്പനി അറിയിച്ചു.
കോവാക്സിൻ വിജയകരമായി വികസിപ്പിച്ചെടുത്തത് അന്താരാഷ്ട്രതലത്തിൽ ഇന്ത്യയുടെ യശസ്സുയർത്തുമെന്ന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐ.സി.എം.ആർ.) സെക്രട്ടറി ഡോ. ബൽറാം ഭാർഗവ പറഞ്ഞു. ഐ.സി.എം.ആറും പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി സഹകരിച്ചാണ് ഭാരത് ബയോടെക് കോവാക്സിൻ വികസിപ്പിച്ചത്.
Content Highlights: Indias covaxin 77 8 percent effective against covid 19 says manufacturer, Health


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..