90 ശതമാനം ഫലപ്രാപ്തി; ഗർഭാശയഗള അർബുദത്തിനുള്ള വാക്സിൻ വികസിപ്പിച്ച് ഇന്ത്യ


90 ശതമാനം ഫലപ്രാപ്തി അവകാശപ്പെടുന്ന വാക്‌സിന്‍ ഒമ്പതുമുതല്‍ പതിനാലുവരെ വയസ്സുള്ള പെണ്‍കുട്ടികളിലാണ് കുത്തിവെക്കുക.

പ്രതീകാത്മക ചിത്രം | Photo: canva.com/

ന്യൂഡല്‍ഹി: സ്ത്രീകളിലെ ഗര്‍ഭാശയഗള അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ഇന്ത്യ വാക്‌സിന്‍ വികസിപ്പിച്ചതായി പ്രഖ്യാപനം. സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ബയോടെക്‌നോളജി വകുപ്പും ചേര്‍ന്ന് 'ക്വാഡ്രിലന്‍ഡ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്‌സിന്‍-സെര്‍വാവാക്' (ക്യൂ.എച്ച്.പി.വി.) എന്ന വാക്‌സിന്‍ വികസിപ്പിച്ചതായി ശാസ്ത്രസാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങാണ് പ്രഖ്യാപിച്ചത്. ഉടന്‍ വിപണിയിലെത്തും. 200-400 രൂപയാണ് വില.

90 ശതമാനം ഫലപ്രാപ്തി അവകാശപ്പെടുന്ന വാക്‌സിന്‍ ഒമ്പതുമുതല്‍ പതിനാലുവരെ വയസ്സുള്ള പെണ്‍കുട്ടികളിലാണ് കുത്തിവെക്കുക. ആദ്യഡോസ് ഒമ്പതാം വയസ്സിലും അടുത്ത ഡോസ് തുടര്‍ന്നുള്ള 6-12 മാസത്തിനിടയിലുമാണ് കുത്തിവെക്കേണ്ടത്. പതിനഞ്ചുവയസ്സിനു മുകളിലുള്ളവരാണെങ്കില്‍ മൂന്ന് ഡോസ് വാക്‌സിന്‍ സ്വീകരിക്കണം.

കുത്തിവെച്ച സ്ഥലത്ത് വേദന, തടിപ്പ്, ചൊറിച്ചില്‍ എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്. പനി, ശരീരവേദന, തലവേദന, ഛര്‍ദി എന്നിവ താത്കാലികമായി അനുഭവപ്പെടാം. സാംക്രമികരോഗങ്ങള്‍, അലര്‍ജി മുതലായ അസുഖമുള്ളവര്‍ വാക്‌സിന്‍ സ്വീകരിക്കരുത്. ഈ വാക്‌സിന്‍ ദേശീയ പ്രതിരോധപദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി വിതരണംചെയ്യാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ദേശീയ സാങ്കേതിക ഉപദേശകസമിതി അംഗം ഡോ. എന്‍.കെ. അറോറ പറഞ്ഞു.

Content Highlights: cervical cancer, india develop vaccine, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented