അവശ്യമരുന്നുകളിലെ 58 ഘടകങ്ങള്‍ക്ക് ചൈനയെ ആശ്രയിക്കുന്നതായി കേന്ദ്രം


സ്വന്തം ലേഖകന്‍

കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇറക്കുമതി ചെയ്തത് 19,403 കോടിയുടെ മരുന്ന്

Representative Image | Photo: Gettyimages

ന്യൂഡല്‍ഹി: അവശ്യമരുന്നുകളിലെ 58 ഘടകങ്ങള്‍ക്ക് രാജ്യം ചൈനയെ വന്‍തോതില്‍ ആശ്രയിക്കുന്നതായി കേന്ദ്രം. ഈ ഘടകങ്ങളുടെ 50 മുതല്‍ 100 ശതമാനംവരെ ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നതെന്ന് രാസവളം മന്ത്രി മന്‍സുഖ് മാണ്ഡവ്യ രാജ്യസഭയില്‍ അറിയിച്ചു.

കഴിഞ്ഞ സാമ്പത്തികവര്‍ഷം 28,529 കോടിയുടെ മരുന്ന് രാജ്യം ഇറക്കുമതി ചെയ്തതായും ഇതില്‍ 19,403 കോടിയുടെ മരുന്നും ചൈനയില്‍ നിന്നാണെന്നും മന്ത്രി വ്യക്തമാക്കി. ലോക് താന്ത്രിക് ജനതാദള്‍ അംഗം എം.വി. ശ്രേയാംസ് കുമാറിന്റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

ചൈനയോടുള്ള ആശ്രിതത്വം കുറയ്ക്കുന്നതിന് മൂന്നിന കര്‍മപരിപാടി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ ഉത്പാദകര്‍ക്ക് മരുന്നിനായുള്ള 41 സുപ്രധാന ഘടകങ്ങള്‍ (കീ സ്റ്റാര്‍ട്ടിങ് മെറ്റീരിയല്‍-കെ.എസ്.എം.) നിര്‍മിക്കാന്‍ പ്രോത്സാഹനാനുകൂല്യം നല്‍കുന്നതാണ് ആദ്യത്തേത്. 2020 മുതല്‍ 2030 വരെയുള്ള കാലത്ത് 6940 കോടി രൂപയാണിതിന് ചെലവഴിക്കുക.

2020-'25 കാലത്ത് മൂന്നു വന്‍കിട ഔഷധ പാര്‍ക്ക് നിര്‍മിക്കാനുള്ള പദ്ധതിക്ക് 3000 കോടി രൂപ നീക്കിവെച്ചു. വടക്കുകിഴക്കന്‍-മലയോര സംസ്ഥാനങ്ങളും ജമ്മു-കശ്മീരുമാണ് പരിഗണനയില്‍.

മരുന്നുകമ്പനികള്‍ക്ക് ഉത്പാദന പ്രോത്സാഹനം നല്‍കുന്നതിന് 2029 വരെയുള്ള കാലയളവില്‍ 15,000 കോടി രൂപ നല്‍കുന്നതാണ് മൂന്നാമത്തെ പദ്ധതിയെന്നും മന്ത്രി അറിയിച്ചു.മൂന്നാമത്തെ വന്‍കിട മരുന്നുവ്യവസായ രാജ്യമായ ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.81 ലക്ഷം കോടിയുടെ മരുന്നും 32,857 കോടിയുടെ ഘടകങ്ങളും കയറ്റി അയച്ചതായും മന്ത്രി അറിയിച്ചു.

കോവിഡ് കാലത്ത് ഇറക്കുമതി കൂടി

മന്ത്രിയുടെ കണക്കുകള്‍പ്രകാരം കോവിഡ് മൂര്‍ധന്യത്തിലായ 2020-'21 കാലത്ത് മുന്‍ വര്‍ഷത്തെക്കാള്‍ 4358 കോടി അധികം ഇറക്കുമതിക്കായി ചെലവഴിച്ചു. ചൈനയില്‍ നിന്ന് 2960 കോടിയുടെ മരുന്നുകള്‍ അധികമായി ഇറക്കുമതി ചെയ്യേണ്ടിവന്നു.

Content Highlights: India dependending china for 58 components of essential medicines


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented