തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് രോഗികളുടെ എണ്ണമുയരുന്നതായി വിലയിരുത്തൽ. കണ്ണൂരിൽ മുൻവാരത്തെ അപേക്ഷിച്ച് രോഗികളിൽ കഴിഞ്ഞയാഴ്ച 40 ശതമാനം വരെയാണു വർധന. തിരുവനന്തപുരം (33 ശതമാനം), വയനാട് (34), കൊല്ലം (31), കോട്ടയം (25) ജില്ലകളിലും രോഗികളുടെ എണ്ണം ഉയർന്നതായി ആരോഗ്യവകുപ്പിന്റെ അവലോകന റിപ്പോർട്ടിൽ പറയുന്നു.

കണ്ണൂർ, കൊല്ലം, എറണാകുളം, കാസർകോട്, ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

രോഗം റിപ്പോർട്ട് ചെയ്ത് ഒരുവർഷത്തോളമായിട്ടും രോഗികളുടെ എണ്ണം കുറയ്ക്കാനാവുന്നില്ലെന്നു മാത്രമല്ല, പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം ഉയരുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നു. ജനജീവിതം സാധാരണ നിലയിലായതോടെ തുടക്കത്തിലുണ്ടായിരുന്ന ജാഗ്രത കൈവിട്ടതാണ് രോഗവ്യാപനത്തിനു കാരണമെന്നാണ് അധികൃതർ പറയുന്നത്. വയനാട്ടിൽ നൂറ് പരിശോധനകൾ നടത്തുമ്പോൾ രോഗം കണ്ടെത്തുന്നവരുടെ നിരക്ക് 14.8 ശതമാനമാണ്. തുടക്കത്തിൽ രോഗവ്യാപനം കുറവായിരുന്ന ജില്ലകളിലൊന്നാണ് വയനാട്.

പോസിറ്റിവിറ്റി നിരക്ക് (ശതമാനം)

കോട്ടയം14.1 ശതമാനം, പത്തനംതിട്ട13.7, എറണാകുളം12.5, ആലപ്പുഴ10.5, ഇടുക്കി11.3, കണ്ണൂർ10.2, കാസർകോട്5.5, കൊല്ലം11.0, കോഴിക്കോട്11.4, മലപ്പുറം11, പാലക്കാട്7.7, തിരുവനന്തപുരം7.9, തൃശ്ശൂർ8.7

പുതിയ രോഗികൾ

ജനുവരി 1824 (ബ്രാക്കറ്റിൽ ജനുവരി 11-17)

ആലപ്പുഴ 2631 (2324), എറണാകുളം 6129 (5525), ഇടുക്കി 1777 (1508), കണ്ണൂർ 2233 (1592), കാസർകോട്5958 (5360), കൊല്ലം 3966 (3026), കോട്ടയം 4504 (3596), കോഴിക്കോട് 4326 (4290), മലപ്പുറം 3401 (3355), പാലക്കാട് 1569 (1454), പത്തനംതിട്ട 3374 (3305), തിരുവനന്തപുരം 2981 (2227), തൃശ്ശൂർ 3015 (3069), വയനാട് 1964 (1465).

Content Highlights:Increase in Covid19 spread in Kerala up to 40 percentage, Health, Covid19, Corona Virus