മാസ്കും സാമൂഹിക അകലവുമില്ല; ഓണത്തിരക്കിനു പിന്നാലെ കോവിഡ് രോഗികൾ ഇരട്ടിയായി


Representative Image | Photo: PTI

ആലപ്പുഴ: സാമൂഹികാകലം പാലിക്കാതെയും മുഖാവരണം ധരിക്കാതെയുമുള്ള ഓണാഘോഷം കോവിഡ് വീണ്ടും വ്യാപകമാക്കി. ഓണംകഴിഞ്ഞതോടെ കോവിഡ് രോഗികളുടെ എണ്ണം ജില്ലയിൽ ഇരട്ടിയായി. പ്രതിദിനരോഗികൾ 124 വരെയായി ഉയർന്നു. ഓണത്തിനുമുൻപ് അറുപതിൽ താഴെയെത്തിയിരുന്നു. ഓണക്കാലത്തുമാത്രം ജില്ലയിൽ രണ്ടുമരണവുമുണ്ടായി.

കോവിഡ് നിയന്ത്രണവിധേയമായിരുന്നെങ്കിലും മുഖാവരണവും സാനിറ്റൈസറും ആറുമാസത്തേക്കുകൂടി നീട്ടി സർക്കാർ ഓഗസ്റ്റ് ആദ്യവാരം ഉത്തരവിറക്കിയിരുന്നു. എന്നാൽ, പൊതുസ്ഥലങ്ങൾ, ബസുകൾ, ഓണാഘോഷപരിപാടികൾ നടന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മുഖാവരണം ധരിക്കാൻ ഭൂരിഭാഗംപേരും തയ്യാറായില്ല. തീയേറ്ററുകളിൽ മുഖാവരണം വെക്കുന്നവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്.

ഓണത്തിനു വ്യാപാരസ്ഥാപനങ്ങളിലും വൻതിരക്കായിരുന്നു. ചിലയിടങ്ങളിൽ സാനിറ്റൈസർ പോലുമില്ലായിരുന്നു. സാനിറ്റൈസറുണ്ടായിരുന്ന ഇടങ്ങളിൽ ഉപഭോക്താക്കൾ അതുപയോഗിക്കാനും തയ്യാറായില്ല.

ആറുമാസത്തേക്കു മുഖാവരണം നിർബന്ധമാക്കിയെങ്കിലും പരിശോധനകൾ നടത്താൻ ടീമിനെ നിയോഗിച്ചിരുന്നില്ല. നടപടിയില്ലാതായതോടെ ആളുകൾ മുഖാവരണം ധരിക്കാൻ മടിച്ചു. കോവിഡ് പൂർണമായും ഇല്ലാതായെന്ന മട്ടിലാണ് ആളുകളുടെ പെരുമാറ്റം.

കൂടുതൽ പരിശോധനകൾ നടത്തിയാൽ രോഗികളുടെ എണ്ണം ഇനിയും കൂടിയേക്കും.ജില്ലയിലിതുവരെ 4.09 ലക്ഷം പേർക്കാണ് കോവിഡ് പിടിപെട്ടത്. 5269 മരണവുമുണ്ടായി.

പനിബാധിതരും ആയിരം കടന്നു

പനിബാധിതരുടെ എണ്ണവും ജില്ലയിൽ ഓണത്തിനുശേഷം കുതിച്ചുയർന്നു.

കഴിഞ്ഞ ഏതാനുംദിവസങ്ങളായി പനിക്ക് ആശുപത്രികളിൽ ചികിത്സതേടിയെത്തിയവർ ആയിരത്തിനുമുകളിലാണ്. ഓണത്തിനുമുമ്പ് ഇത് 500-ൽ താഴെയായിരുന്നു.

Content Highlights: increase in covid infections after onam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented