പ്രതീകാത്മക ചിത്രം | Photo: Mathrubhumi (Photo: Ratheesh P.P.)
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം തുടര്‍ച്ചയായി നാലാംദിവസവും 300 കടന്നു. കഴിഞ്ഞ ഞായറാഴ്ചയ്ക്കുശേഷം വെള്ളിയാഴ്ചവരെ 204 പേരുടെ മരണം പുതുതായി കൂട്ടിച്ചേര്‍ത്തു. ആകെ മരണം 68,820-ലെത്തി.
കോവിഡ് ജാഗ്രത കൈവെടിയാന്‍ നേരമായില്ലെന്ന സൂചനകളാണ് ഈ കണക്കുകളെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പുനല്കുന്നു. പൊതുസ്ഥലങ്ങളില്‍പോലും മാസ്ക് ഉപയോഗിക്കാത്ത പ്രവണതയ്ക്കെതിരേ അവര്‍ മുന്നറിയിപ്പുനല്കുന്നു. ഡല്‍ഹിയിലും മറ്റും രോഗികളുടെ എണ്ണം വീണ്ടും ഉയര്‍ന്നുതുടങ്ങി. വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ഗുരുതരസ്വഭാവമുള്ളതല്ലെങ്കിലും പകര്‍ച്ചാശേഷി കൂടുതലാണെന്നും അവര്‍ വ്യക്തമാക്കുന്നു.
അതേസമയം, ജില്ലകളില്‍ രോഗികളുടെ എണ്ണം ഉയരുന്നുണ്ടോ എന്ന് നിരന്തരം നിരീക്ഷിക്കാന്‍ മെഡിക്കല്‍ ഓഫീസര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ നിര്‍ദേശം നല്കി.
സംസ്ഥാനത്തെ രോഗസ്ഥിരീകരണനിരക്ക് കഴിഞ്ഞദിവസം 0.52 ശതമാനമായിരുന്നു. ഒരാഴ്ചത്തെ ശരാശരിയാകട്ടെ 1.71 ശതമാനവും.
ഏപ്രില്‍ 17-നും 22-നുമിടയില്‍ 1790 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അപ്പീല്‍ നല്‍കിയതടക്കം ഈമാസം 22 ദിവസത്തെ മരണങ്ങള്‍മാത്രം 907 ആണ്. ഈമാസം 10മുതല്‍ 18വരെ ഒട്ടുമിക്കദിവസങ്ങളിലും രോഗികളുടെ എണ്ണം 300-ല്‍ താഴെയായിരുന്നു. ഇതോടെ പ്രതിദിനരോഗികളുടെ എണ്ണം മാധ്യമങ്ങള്ക്കുനല്കുന്നത് ആരോഗ്യവകുപ്പ് നിര്‍ത്തലാക്കിയിരുന്നു. പൊതുജനങ്ങളില്‍ ജാഗ്രതക്കുറവുണ്ടാകാന്‍ ഇതും കാരണമായിട്ടുണ്ടാകാമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.
രാജ്യത്ത് 2527 പേര്‍ക്കുകൂടി കോവിഡ്
ന്യൂഡല്‍ഹി: ശനിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ രാജ്യത്ത് 2527 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.
15,079 പേരാണ് ചികിത്സയിലുള്ളത്. 33 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 5,22,149 ആയി. 0.56 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണനിരക്ക്. ഇതുവരെ 187.46 ഡോസ് വാക്സിന് വിതരണം ചെയ്തു.
Content Highlights: covid 19, kerala covid cases, covid patients number, health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..