കോഴിക്കോട് : ലോകമാനസികാരോഗ്യദിനത്തോടനുബന്ധിച്ച് ഒക്ടോബര്‍ 10ന് ഇംഹാന്‍സിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നഗരത്തില്‍ വിവിധ ഇടങ്ങളില്‍വെച്ച് ബോധവത്കരണ പരിപാടികള്‍ നടത്തും.
മനസ്സറിയാം എന്ന പേരില്‍ മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരെ തിരിച്ചറിയുന്നതിനുള്ള ക്യാമ്പ് ഒക്ടോബര്‍ 10ന് രാവിലെ 10 മണി മുതല്‍ റെയില്‍വേ സ്‌റ്റേഷന്‍, മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ്, പുതിയ ബസ് സ്റ്റാന്റ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നടത്തും. വൈകിട്ട് 5.30 ന് കോഴിക്കോട് മിഠായിത്തെരുവില്‍ ഇംഹാന്‍സിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന തെരുവുനാടകവും അരങ്ങേറും.
കൂടാതെ ആത്മഹത്യാപ്രതിരോധം എന്ന വിഷയത്തില്‍ വീഡിയോ-ഫോട്ടോ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 9ന് 5 മണിക്ക് മുന്‍പായി imhansmhday@gmail.com എന്ന മെയില്‍ അഡ്രസില്‍ അയക്കേണ്ടതാണ്.
Content Highlights: IMHANS awareness program on Mental Health Day