പ്രതീകാത്മക ചിത്രം
കണ്ണൂര്‍: സംസ്ഥാനത്ത് 25 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് അടിയന്തര ജീവന്‍രക്ഷാ പരിശീലനം നല്‍കാനുള്ള സ്വപ്നപദ്ധതിയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ കുട്ടികള്‍ക്ക് പരിശീലനം നല്‍കലാണ് ലക്ഷ്യം. ഇതിനുള്ള രൂപരേഖ അധികൃതര്‍ക്ക് സമര്‍പ്പിച്ചു. ഒപ്പം ഓരോ പ്രദേശത്തും നിശ്ചിത ആളുകള്‍ക്ക് പരിശീലനം നല്‍കാനും പദ്ധതിയുണ്ട്.
ഹൃദയാഘാതം, വാഹനാപകടങ്ങള്‍, വെള്ളത്തില്‍ മുങ്ങിപ്പോകല്‍ തുടങ്ങി പല സന്ദര്‍ഭങ്ങളിലും അടിയന്തര പ്രഥമശുശ്രൂഷ കിട്ടാതെ പോകുന്നുണ്ട്. പ്രത്യേക ഉപകരണങ്ങളോ സംവിധാനങ്ങളോ ഇല്ലാതെ തന്നെ ചെയ്യാവുന്ന ജീവന്‍രക്ഷാ മാര്‍ഗങ്ങളില്‍ ശാസ്ത്രീയ പരിശീലനം ലഭിച്ചാല്‍ ഇതിന് ഒരുപരിധിവരെ പരിഹാരമാവും.
അധ്യാപകര്‍ക്കും എന്‍.സി.സി., സ്റ്റുഡന്റ് പോലീസ്, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, എന്‍.എസ്.എസ്. എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കും. ഇവരുടെ സഹായത്തോടെ എട്ടുമുതല്‍ 12 വരെ ക്ലാസിലുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പിന്നീട് പരിശീലനം നല്‍കും. പുതിയ അക്കാദമികവര്‍ഷത്തില്‍ പദ്ധതി നടപ്പാക്കും.
ശരിയായ പ്രഥമശുശ്രൂഷ ആവശ്യമായ സമയത്ത് നല്കാനായാല് പല ജീവനുകളും രക്ഷിക്കാനാവും. ഓരോരുത്തര്‍ക്കും രക്ഷകനാവാനാകും. വിദ്യാര്‍ഥികള്‍ക്ക് ജീവന്‍രക്ഷാ പരിശീലനം നല്‍കുന്നത് സമൂഹത്തിന് വലിയ ഗുണംചെയ്യും.
-ഡോ. പി.ശശിധരന്
ഐ.എം.എ. എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് (ഇ.എല്‍.എസ്.) സംസ്ഥാന ചെയര്മാന്
Content Highlights: ima, life saving training, 25 lakhs school students, health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..