കോഴിക്കോട്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള സംസ്ഥാന ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സാഹിത്യ സമിതി സംസ്ഥാന തല ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. വൈകീട്ട് 7.30-ന് കോഴിക്കോട് ഐ.എം.എ ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങ് പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും.

മെഡിക്കല്‍ രംഗത്തെ സാഹിത്യ അഭിരുചിയുള്ളവരുടെ പ്രോത്സാഹനത്തിന് വേണ്ടിയുള്ളതാണ് ലിറ്ററി ക്ലബ്. സാഹിത്യ രചനാ മത്സരങ്ങള്‍, സാഹിത്യ സംവാദങ്ങള്‍, നിരൂപണങ്ങള്‍, കവി സമ്മേളനങ്ങള്‍ എന്നിവയാണ് പ്രധാന പരിപാടികള്‍. ചടങ്ങില്‍ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.വി.ജി പ്രദീപ് കുമാര്‍ അധ്യക്ഷനാവും. ലിറ്റററി ക്ലബ് ചെയര്‍പേഴ്സണ്‍ ഡോ.പി.എ ലളിത മുഖ്യപ്രഭാഷണവും കണ്‍വീനര്‍ ഡോ.കെ.സി ശ്യാം മോഹന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിക്കും. 

ഉദ്ഘാടന സമ്മേളനത്തില്‍ ഡോ.എം.വി ജയകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി ഡോ.സാമുവല്‍ കോശി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഡോ.അജിത് ഭാസ്‌കര്‍, കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ് ഡോ.പി.എന്‍ അജിത, സംസ്ഥാന ജോയിന്റ് കണ്‍വീനര്‍ ഡോ.ബി ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.