Representational Image | Photo: Canva
ന്യൂഡൽഹി: കോവിഡ് രോഗമുക്തി നേടിയവരിൽ ഹൃദയാഘാതങ്ങൾ വർധിക്കുന്നുവെന്നത് പഠനത്തിന് വിധേയമാക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം. ആർ.).
ഹൃദ്രോഗത്തിന് കോവിഡ് കാരണമാകുന്നുവെന്ന പഠനറിപ്പോർട്ടുകളുടെയും രാജ്യത്ത് അമ്പതിനുതാഴെ പ്രായമുള്ളവരിൽ വർധിച്ചുവരുന്ന അപ്രതീക്ഷിത ഹൃദയാഘാത മരണങ്ങളുടെയും അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ. ഇതുമായി ബന്ധപ്പെട്ട് സാമൂഹിമാധ്യമങ്ങളിലുൾപ്പടെ പ്രചരിക്കുന്ന വാർത്തകൾ ജനങ്ങളിൽ ഭീതി സൃഷ്ടിക്കുന്നു.
കോവിഡിനുശേഷം കഴിഞ്ഞ രണ്ടുവർഷമായി ഹൃദയാഘാതമരണങ്ങൾ 50,000-ത്തിന് മുകളിലാണ്. ഈ അവസ്ഥയ്ക്ക് ശാസ്ത്രീയപഠനത്തിലൂടെ ഉത്തരം കണ്ടെത്തി ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുകയാണ് ഐ.സി.എം.ആറിന്റെ ലക്ഷ്യം.
ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ടുകൾ പ്രകാരം ഹൃദയാഘാതമരണങ്ങൾ രാജ്യത്ത് വർധിക്കുകയാണ്. 2016-ൽ 21,914 പേർ ഹൃദയാഘാതം കാരണം മരണപ്പെട്ടു. 2017-ൽ ഇത് 23,246 ആയി. 2018-ൽ 25,764 -ഉം , 2019-ൽ 28,005 -ഉം പേർ ഇങ്ങനെ മരിച്ചു. കോവിഡ് രോഗമുക്തി നേടിയ മറ്റുരോഗങ്ങളില്ലാത്തവരും അപ്രതീക്ഷിതമായി മരണത്തിന് കീഴങ്ങുന്നതാണ് പഠനത്തിലേക്ക് സർക്കാരിനെ നയിച്ചിരിക്കുന്നത്.
കോവിഡ് കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നവരിൽ 20 മുതൽ 30 ശതമാനം ആളുകളിലും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒപ്പം കോവിഡനന്തരം വ്യക്തികളിൽ അമിതക്ഷീണം, നെഞ്ചുവേദന, നെഞ്ചിടിപ്പ്, അടിക്കടിയുണ്ടാകുന്ന ശ്വാസംമുട്ടൽ എന്നിവയും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Content Highlights: icmr to conduct study on post covid heart attack
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..