പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ പകുതിയും ഇന്ത്യയിൽ; വിശദമായി പഠിക്കാൻ ഐ.സി.എം.ആർ.


ശരണ്യ ഭുവനേന്ദ്രൻ

Representative Image

ന്യൂഡൽഹി: രാജ്യത്ത് പാമ്പുകടിയേറ്റുള്ള മരണം വർധിക്കുന്ന പശ്ചാത്തലത്തിൽ അതേക്കുറിച്ച്‌ ശാസ്ത്രീയമായി പഠിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) കർമസേന രൂപവത്കരിച്ചു.

പാമ്പുകടിയേൽക്കാനുണ്ടായ സാഹചര്യം, കടിയേറ്റതിനെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ, പാർശ്വഫലങ്ങൾ, ചികിത്സയുടെ സാമ്പത്തികഭാരം, മരണനിരക്ക് തുടങ്ങിയവയെക്കുറിച്ച് ഡേറ്റാബാങ്ക് തയ്യാറാക്കുകയാണ് ലക്ഷ്യം. കേരളമുൾപ്പെടെ 13 സംസ്ഥാനങ്ങളിൽ പഠനംനടത്തും. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിലെ ഡോ. ജയ്ദീപ് സി. മേനോനാണ് കർമസേനയ്ക്ക്‌ നേതൃത്വംനൽകുന്നത്. രാജ്യത്തെ വിവിധ ആശുപത്രികളിൽനിന്നായി ആറുവിദഗ്ധർകൂടി സംഘത്തിലുണ്ട്.ഓരോ സംസ്ഥാനത്തും രണ്ടുമുതൽ നാലുവരെ ജില്ലകളിലാണ് പഠനം നടത്തുന്നത്. മൊത്തം 31 ജില്ലകളിൽ പഠനംനടത്തും. കേരളത്തിൽ എറണാകുളവും കണ്ണൂരുമാണ് പഠനത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന ജില്ലകൾ. പാമ്പുകടിയേൽക്കുന്നവരിൽ വലിയ ശതമാനം ആശുപത്രിയെ ആശ്രയിക്കാതെ നാട്ടുവൈദ്യം തേടുന്ന പശ്ചാത്തലത്തിൽ വിവരശേഖരണത്തിന് ആശാ വർക്കർമാരുടെ സേവനം പ്രയോജനപ്പെടുത്തും.

84 ലക്ഷം പേരിൽനിന്ന് വിവരങ്ങൾ ശേഖരിക്കും. ഒന്നരവർഷമാണ് (2023 ഒക്ടോബർവരെ) പഠനത്തിന്റെ കാലാവധി. രാജസ്ഥാൻ, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്‌, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമബംഗാൾ, ഉത്തരാഖണ്ഡ്, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറം, ത്രിപുര എന്നിവയാണ് പഠനത്തിലുൾപ്പെടുന്ന മറ്റ് സംസ്ഥാനങ്ങൾ.

പ്രതിവർഷം പാമ്പുകടിയേൽക്കുന്നത് 30 ലക്ഷം പേർക്ക്

ആഗോളതലത്തിൽ പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ പകുതിയും ഇന്ത്യയിലാണ്. ലോകത്ത് പ്രതിവർഷം ശരാശരി 54 ലക്ഷം പേർക്ക് പാമ്പുകടിയേൽക്കുന്നതായാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട്. ഇതിൽ 30 ലക്ഷവും ഇന്ത്യയിലാണെന്ന് കർമസേനയ്ക്ക് നേതൃത്വംനൽകുന്ന ഡോ. ജയ്ദീപ് സി. മേനോൻ പറഞ്ഞു. ശരാശരി 58,000 പേർ പ്രതിവർഷം ഇന്ത്യയിൽ പാമ്പുകടിയേറ്റ് മരിക്കുന്നുണ്ട്.

യു.എസിലും ഓസ്‌ട്രേലിയയിലും ഇത് 12-ൽത്താഴെയാണ്. കർഷകർ, തൊഴിലാളികൾ, പാമ്പുപിടിത്തക്കാർ, കുടിയേറ്റക്കാർ തുടങ്ങിയവരാണ് ഇന്ത്യയിൽ വിഷം തീണ്ടപ്പെടുന്നവരിൽ അധികവും.

വെള്ളിക്കെട്ടൻ, ശംഖുവരയൻ, മൂർഖൻ, അണലി തുടങ്ങിയവയിൽനിന്നാണ് കടിയേറ്റിരിക്കുന്നത്. പാർശ്വഫലങ്ങൾ, പാമ്പുകടിയേറ്റ സാഹചര്യം, ചികിത്സയുടെ ചെലവ് തുടങ്ങിയ വിവരങ്ങൾ എവിടെയും ശേഖരിക്കുന്നില്ല.

ജനങ്ങളിൽ ബോധവത്കരണമുണ്ടാക്കുന്നതിനുള്ള ശ്രമങ്ങളുമില്ല. പുതിയ പഠനം പാമ്പുകടി നിയന്ത്രിക്കുന്നതിനുള്ള നയരൂപവത്കരണത്തിന് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: icmr takes up study on snakebite incidents


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented