ഫയൽ ചിത്രം. ഫോട്ടോ: ഇ.എസ്. അഖിൽ | മാതൃഭൂമി
ന്യൂഡൽഹി: കോവിഡ് മരണനിരക്ക് കണക്കാക്കാൻ ഇന്ത്യക്ക് സ്വന്തമായി ഡേറ്റാ പൂൾ സംവിധാനമുണ്ടെന്നും മറ്റു പഠനരീതികളെ ആശ്രയിക്കേണ്ടതില്ലെന്നും ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ.
ഇന്ത്യയുടെ എതിർപ്പ് പരിഗണിക്കാതെയാണ് അധികമരണം സംബന്ധിച്ച കണക്കുകൾ ലോകാരോഗ്യസംഘടന പുറത്തുവിട്ടതെന്ന കേന്ദ്രസർക്കാരിന്റെ വാദം ഭാർഗവ ആവർത്തിച്ചു. ഇന്ത്യയിൽ 40 ലക്ഷത്തിലധികംപേർ കോവിഡ് ബാധിച്ച് മരിച്ചെന്ന ഡബ്ള്യു.എച്ച്.ഒ. റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു ഭാർഗവ.
മരണം കണക്കാക്കാൻ ഡബ്ല്യു.എച്ച്.ഒ. സ്വീകരിച്ച പഠനരീതി ശരിയല്ല. കോവിഡ് മരണങ്ങൾ രാജ്യത്ത് ആദ്യം റിപ്പോർട്ടുചെയ്ത സമയത്ത്, കോവിഡ് മരണങ്ങൾ എങ്ങനെ നിർവചിക്കണമെന്നുപോലും ഡബ്ല്യു.എച്ച്.ഒ.യെപ്പോലെ ഇന്ത്യക്കും ധാരണയില്ലായിരുന്നു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചയാൾ രണ്ടാഴ്ച കഴിഞ്ഞ് മരിച്ചാൽ കോവിഡ് മരണമായി കണക്കാക്കുമോ? രണ്ടുമാസമോ ആറുമാസമോ കഴിഞ്ഞ് മരിച്ചാൽ അത് കോവിഡ് മരണമാകുമോ? അത്തരം വാദങ്ങൾ അവസാനിപ്പിച്ചുകൊണ്ട് ഇന്ത്യ കൃത്യമായി മാർഗരേഖ തയ്യാറാക്കി. കോവിഡ് ബാധിച്ച് നാലാഴ്ചയ്ക്കുള്ളിൽ മരിച്ചവരെ കോവിഡ് മരണങ്ങളുടെ പട്ടികയിലുൾപ്പെടുത്തി. സുനിശ്ചിതമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഇന്ത്യ കോവിഡ് മരണങ്ങൾ കണക്കുകൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: icmr questions whos covid death estimates for India
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..