ഐസ്ക്രീം പ്രേമികള്‍ക്കായി ഒരു സന്തോഷ വാര്‍ത്തയുമായി ജപ്പാന്‍ ക്യോറിന്‍ സര്‍വകലാശാല ഗവേഷകര്‍. ഐസ്‌ക്രീം പ്രഭാതഭക്ഷണമാക്കുന്നതിലൂടെ ദിവസം മുഴുവന്‍ സ്മാര്‍ട്ടായിരിക്കാമെന്നാണ് കണ്ടെത്തല്‍.
അടുത്തിടെ ക്യോറിന്‍ സര്‍വകലാശാല ഗവേഷകന്‍ യോഷിഹിക്കോ കോഗ ഐസ്‌ക്രീം പ്രഭാത ഭക്ഷണമായി കഴിച്ചവരെയും അല്ലാത്തവരെയും താരതമ്യം ചെയ്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഐസ്‌ക്രീം നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുക മാത്രമല്ല, നിങ്ങളെ സ്മാര്‍ട്ടാക്കുകയും ചെയ്യുമെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
പഠനത്തിന് വിധേയമാക്കിയ ആളുകള്‍ക്ക് രാവിലെ ഉണര്‍ന്ന ഉടനെ ഐസ്‌ക്രീമും രണ്ടാമത്തെ ഗ്രൂപ്പിന് സാധാരണ പ്രഭാതഭക്ഷണവും നല്‍കിയാണ് പഠനം നടത്തിയത്. തുടര്‍ന്ന് ഇവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം അളന്നപ്പോള്‍ ഐസ്‌ക്രീം കഴിച്ചവരില്‍ ഉയര്‍ന്ന ആവൃത്തിയിലുള്ള ആല്‍ഫാ തരംഗങ്ങള്‍ ഉണ്ടായതായി കണ്ടു. ഇത് കൂടുതല്‍ ശ്രദ്ധാലു ആക്കുന്നതോടൊപ്പം മാനസിക അസ്വസ്ഥതകളെ കുറയ്ക്കുകയും ചെയ്യുന്നതായി കണ്ടെത്തി.
ഐസ്‌ക്രീം കഴിക്കുന്നത് തലച്ചോറിന്റെ പ്ലഷര്‍ സെന്ററുകളെ ഉദ്ദീപിപ്പിക്കും. എന്നാല്‍ ഇതിനൊരു മറുവശം കൂടിയുണ്ട്. പഞ്ചസാര ഉപദ്രവകാരിയാണ്. ദീര്‍ഘകാലം ഉപയോഗിച്ചാല്‍ വിഷാദത്തിനും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ കുറയാനും കാരണമാകും.
content highlight: ice cream ice cream benefits ice cream varities smoke ice cream Tokyo Kyorin University