കോവിഡ് പ്രതിരോധ വാക്‌സിനുള്ള രജിസ്‌ട്രേഷൻ പൂർണമായും മുൻകൂട്ടിയുള്ള ഓൺലൈനിലൂടെ മാത്രമേ സാധ്യമാകൂ.സ്മാർട്ട് ഫോൺ, ഇന്റർനെറ്റുള്ള കമ്പ്യൂട്ടർ,അക്ഷയ കേന്ദ്രങ്ങൾ, സന്നദ്ധ സംഘടനകൾ, കോവിൻ പോർട്ടൽ, ആരോഗ്യസേതു ആപ്പ് എന്നിവ വഴി 45 വയസിന് മുകളിലുള്ളവർക്ക് രജിസ്റ്റർ ചെയ്യാം.

ബുക്കിങ്ങ് ഇങ്ങനെ

 • https://www.cowin.gov.in എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് രജിസ്റ്റർ -സൈൻ ഇൻ യുവർസെൽഫ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക.
 • തുടർന്നുവരുന്ന പേജിൽ മൊബൈൽ നമ്പർ നൽകുക. ഈ മൊബൈൽ നമ്പരിലേക്ക് ഒറ്റത്തവണ പാസ്‌വേഡ് എസ്.എം.എസ്സായി ലഭിക്കും.
 • നമ്പർ വെബ്‌സൈറ്റിൽ നൽകിയശേഷം വെരിഫൈ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

തിരിച്ചറിയൽ കാർഡ്

 • അടുത്ത പേജ് തിരിച്ചറിയിൽ രേഖ നൽകുന്നതിനുള്ളതാണ്.
 • ആധാർ, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, പാസ്‌പോർട്ട്, തുടങ്ങിയ തിരിച്ചറിയൽ രേഖകളിൽ ഏതുവേണമെങ്കിലും തിരഞ്ഞെടുക്കാം.
 • തിരിച്ചറിയൽ രേഖയുടെ നമ്പർ നൽകിയശേഷം രേഖയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതുപോലെ തന്നെ പേരും ജനനവർഷവും മറ്റു വിവരങ്ങളും നൽകുക.
 • ഇതിന് ശേഷം രജിസ്റ്റർ എന്ന ഒപ്ഷനിൽ ക്ലിക്ക് ചെയ്യണം.
 • ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു വ്യക്തിക്ക് പരമാവധി നാല് ഗുണഭോക്താക്കളെ രജിസ്റ്റർ ചെയ്യാം.
 • ആഡ് മോർ ഓപ്ഷനാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്. ഓരോ ഗുണഭോക്താവിന്റെയും ഐഡി കാർഡ് നമ്പർ വ്യത്യസ്തമായിരിക്കണം.

രണ്ടാം ഡോസിന്

 • കോവിൻ സെെറ്റിൽ പ്രേവേശിച്ച് മൊബെെൽ നമ്പറും ഒറ്റത്തവണ പാസ് വേഡും നൽകി ലോ​ഗിൻ ചെയ്യുക. 
 • നേരത്തെ മരുന്ന് സ്വീകരിച്ചവരാണെങ്കിൽ അക്കാര്യം പ്രൊഫെെലിൽ തെളിയും.
 • ഡോസ്-2 എന്ന ഒപ്ഷൻ തിരഞ്ഞെടുത്ത് ഷെഡ്യൂൾ ക്ലിക്ക് ചെയ്താൽ വാക്സിൻ എടുക്കേണ്ട ദിവസവും കേന്ദ്രവും തിരഞ്ഞെടുക്കാനുള്ള അവസരവും ലഭിക്കും. 

വീണ്ടും അവസരം

കോവിൻ സെെറ്റിൽ പ്രവേശിച്ച് റീഷെഡ്യൂൾ എന്ന ഒപ്ഷനിൽ നിന്നും പുതിയ സമയം ബുക്ക് ചെയ്യാം. സംശയമുള്ളവർക്ക് ദിശ 1056 ഹെൽപ്ലെെനിൽ വിളിക്കാവുന്നതാണ്.  

Content Highlights: How to register online to get the Covid19 vaccine, Covid19, Health, Covid19 Vaccine