തിവായി പുകവലിക്കാറുണ്ടോ നിങ്ങള്‍? അടുത്ത സിഗരറ്റ് പോക്കറ്റില്‍നിന്ന് എടുക്കുന്നതിനുമുമ്പ് ഇക്കാര്യംകൂടി അറിഞ്ഞോളൂ. പുകവലി നിങ്ങളുടെ ഹൃദയത്തെയും ശ്വാസകോശത്തെയും മാത്രമല്ല കാഴ്ചശക്തിയെയും തകരാറിലാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. കണ്ണില്‍ പ്രകാശത്തോട് പ്രതികരിക്കുന്ന ഭാഗമായ നേത്രപടലത്തെ പുകവലി ബാധിക്കുമെന്നാണ് കണ്ടെത്തല്‍.

പുകവലിക്കുമ്പോള്‍ ശരീരത്തിലെ രക്തത്തില്‍ രാസസംയുക്തങ്ങളുടെ അളവ് വര്‍ധിക്കുന്നു. ഇതിന്റെ ഫലമായി നേത്രപടലത്തില്‍ എത്തിച്ചേരുന്ന രക്തത്തിന്റെയും ഓക്‌സിജന്റെയും അളവ് കുറയുന്നു. സാധാരണയായി 50 വയസ്സിനുമുകളിലുള്ളവരില്‍ കണ്ടുവരുന്ന മാക്യുലാര്‍ ഡീജനറേഷന്‍(എ.എം.ഡി.) പുകവലിക്കുന്നവരില്‍ വളരെ നേരത്തേയുണ്ടാകുന്നു. സിഗരറ്റില്‍ അടങ്ങിയിരിക്കുന്ന, നാഡീവ്യൂഹത്തെ ബാധിക്കുന്ന രാസവസ്തുക്കള്‍ ശരീരത്തിലെത്തിച്ചേരുന്നത് നിറങ്ങളെ തിരിച്ചറിയുന്ന സംവിധാനത്തെയും തകരാറിലാക്കുമെന്ന് സൈക്ക്യാട്രി റിസര്‍ച്ച് ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.

2017-ല്‍ 'ദ ലാന്‍സെറ്റി'ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ലോകത്തിലെ മൂന്നില്‍ രണ്ട് പുകവലിക്കാരും ഇന്ത്യക്കാരാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlights: How Smoking Harms Your Eyes