മാനസിക സമ്മര്‍ദം പ്രമേഹത്തെ ബാധിക്കുന്നതെങ്ങനെ?  ജീവിതശൈലിയില്‍ വരുത്തണം മാറ്റങ്ങള്‍


Representative Image| Photo: Canva.com

നിത്യജീവിതത്തില്‍ നിരന്തരമായി മാനസിക സംഘര്‍ഷങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നവരാണ് പലരും. പലകാരണങ്ങൾ കൊണ്ട് മാനസിക പിരിമുറുക്കം അനുഭവപ്പെടാം. എന്നാൽ‌ മാനസിക സമ്മർദം കൂടുന്നതിന് അനുസരിച്ച് പ്രമേഹത്തിനുള്ള സാധ്യതയും കൂടുമെന്നതിനെക്കുറിച്ച് പലർക്കും ധാരണയില്ല. മനസ്സ് കടുത്ത സമ്മര്‍ദങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ശരീരവും അതിനോട് പ്രതികരിക്കാറുണ്ട്. ശരീരം സമ്മർദത്തോട് നടത്തുന്ന പ്രതികരണത്തെ 'ഫൈറ്റ് ഓര്‍ ഫ്ളൈറ്റ് റെസ്പോണ്‍സ്' എന്നുപറയും. ഈ സമയത്ത് അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ എന്നീ ഹോര്‍മോണുകള്‍ ശരീരത്തിൽ ഏറുകയും ഒപ്പം ശ്വാസോച്ഛ്വാസം വേ​ഗത്തിലാവുകയും ചെയ്യും. ഇതോടൊപ്പം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും ക്രമാതീതമായി കൂടാന്‍ സാധ്യതയുണ്ട്.

നിരന്തരമായുണ്ടാകുന്ന സമ്മർദവും അതോടൊപ്പം ശരീരത്തിലുള്ള ഉയര്‍ന്ന അളവിലെ ഗ്ലൂക്കോസും നമ്മെ മാനസികമായും ശാരീരികമായും തളര്‍ത്താനിടയാകും. ഇത് പ്രമേഹക്കാരില്‍ അധിക ബുദ്ധിമുട്ടുണ്ടാക്കുന്നു. മാനസിക സമ്മർദം പലരെയും പല തരത്തിലാണ് ബാധിക്കുന്നത്. ഏത് തരത്തിലുള്ള സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നത് എന്നതിനനുസരിച്ചാണ് എന്ത് തരത്തിലുള്ള പ്രതികരണമാണ് ശരീരം നടത്തുന്നത് എന്ന് നിര്‍ണ്ണയിക്കപ്പെടുന്നത്.ടൈപ്പ് 2 ഡയബറ്റിസ് ഉള്ളവര്‍ മാനസിക സമ്മർദത്തിലൂടെ കടന്നുപോകുമ്പോള്‍ അവരുടെ ശരീരത്തിലെ ഷുഗറിന്റെ അളവ് കൂടാനാണ് സാധ്യത. എന്നാല്‍ ടൈപ്പ് 1 ഡയബറ്റിസുള്ളവരുടെ പ്രതികരണം പ്രവചിക്കാനാവില്ല. ഇവരില്‍, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യാം.

മാനസിക സംഘര്‍ഷം അനുഭവിക്കുന്ന സമയത്ത് എന്ത് ചെയ്യുകയായിരുന്നു എന്ന് പിന്നീട് വിലയിരുത്തുന്നത് സമ്മർദം ഉണ്ടാക്കുന്ന ഘടകങ്ങളെ തിരിച്ചറിയാന്‍ സഹായിക്കും. ആ സമയത്തെ ഗ്ലൂക്കോസ് നിലയും പരിശോധിക്കുന്നത് നന്നായിരിക്കും. ഉദാഹരണത്തിന്, ചില രാവിലെകളില്‍ സ്ഥിരമായി സ്‌ട്രെസ് അനുഭവിക്കുന്ന വ്യക്തിയ്ക്ക് അതയാളുടെ ഗ്ലൂക്കോസ് നിലയെ ബാധിക്കുന്നുണ്ടോ എന്നറിയാന്‍ പരിശോധിച്ചുനോക്കുന്നത് നന്നായിരിക്കും. അടുപ്പിച്ച് കുറച്ചാഴ്ചകളില്‍ ഇങ്ങനെ ചെയ്യുന്നത് സമ്മർദവും ഗ്ലൂക്കോസ് നിലയും തമ്മിലുള്ള പാറ്റേണ്‍ നിശ്ചയിക്കാന്‍ സഹായിക്കും.

ലക്ഷണങ്ങള്‍

മാനസിക സംഘര്‍ഷം നമ്മുടെ ശാരീരികവും മാനസികവും വൈകാരികവുമായ സ്വസ്ഥതയെ ഇല്ലാതാക്കുന്നു. ഇതിന്റെ ലക്ഷണങ്ങള്‍ പലതരത്തിലുള്ളവയാണ്. തലവേദന, മസിലുവേദന, ഉറക്കത്തിലെ വ്യതിയാനങ്ങള്‍, ക്ഷീണം, ശാരീരികമായ സുഖമില്ലായ്മ തുടങ്ങിയവയാണ് ശരീരത്തില്‍ പ്രകടമായ ലക്ഷണങ്ങള്‍.

മാനസികമായ അസ്വസ്ഥതയും, വിശ്രമമില്ലായ്മ, ഉത്കണ്ഠ, വിഷാദം തുടങ്ങിയ ലക്ഷണങ്ങളും മാനസിക സമ്മര്‍ദ്ദത്തിന്റെ ഭാഗമാണ്. ചില ആളുകളില്‍, പുകവലി, അമിത മദ്യപാനം, ഭക്ഷണത്തിന്റെ അളവിലെ വലിയ വ്യതിയാനങ്ങള്‍, ക്ഷിപ്രകോപം, അടുപ്പമുള്ളവരില്‍ നിന്നും ഉള്‍വലിഞ്ഞുനടക്കല്‍ തുടങ്ങിയ അസാധാരണ പെരുമാറ്റരീതികളും പ്രകടമാവും.

പരിഹാരം

സമ്മർദം ലെവല്‍ കുറയ്‌ക്കാനായി സാധാരണഗതിയില്‍ ചെയ്യാന്‍ കഴിയുന്ന ധാരാളം കാര്യങ്ങളുണ്ട്. സ്ഥിരമായ വ്യായാമം, യോഗയോ മെഡിറ്റേഷനോ ചെയ്യുന്നത്, മനസ്സിന് സമ്മർദമുണ്ടാക്കാനിടയുള്ള സന്ദര്‍ഭങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്, കഫീനിന്റെ ഉപയോഗം കുറയ്ക്കുന്നത്, പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കുന്നത് തുടങ്ങിയവയൊക്കെയാണ് അവയില്‍ ചിലത്.

പ്രമേഹരോഗമുള്ളവര്‍ മാനസിക സമ്മർദത്തിൽ ആഴുമ്പോൾ അത് പ്രമേഹത്തെ വഷളാക്കുകയാണ് ചെയ്യുന്നത്. പ്രമേഹത്തോടൊപ്പം മാനസിക സമ്മർദം അനുഭവിക്കുന്നവര്‍ അതിനിടയാക്കുന്ന സാഹചര്യങ്ങളെ ഒഴിവാക്കുക എന്നതാണ് പ്രഥമവും പ്രധാനമായും ചെയ്യേണ്ടത്. സമ്മർദം സ്വന്തം നിലയിൽ കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അതാതു രം​ഗത്തെ വിദ​ഗ്ധരുടെ സഹായം തേടലും പ്രധാനമാണ്.

Content Highlights: how mental stress affects diabetic patients and precautions to take


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented