വിവേചനപരമായ പെരുമാറ്റങ്ങള്‍ നേരിടുന്നുണ്ടോ? ശ്രദ്ധിക്കണം, മാനസിക പ്രശ്‌നങ്ങള്‍ വരാം!


വിവേചനപരമായ പെരുമാറ്റങ്ങള്‍ കൂടുതല്‍ നേരിടേണ്ടി വന്നവരില്‍ മാനസിക-പെരുമാറ്റ പ്രശ്‌നങ്ങളുടെ തോത് കൂടുതലാണ്

Representative Image| Photo: GettyImages

വിവേചനപരമായ പെരുമാറ്റങ്ങള്‍ നേരിടുന്ന ചെറുപ്പക്കാര്‍ക്ക് മാനസിക പ്രശ്‌നങ്ങളും പെരുമാറ്റ പ്രശ്‌നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍. ഹ്രസ്വകാലത്തേക്കു മാത്രമല്ല ദീര്‍ഘകാലത്തേക്കും ഇത് സംഭവിക്കാമെന്ന് കാലിഫോര്‍ണിയ ലോസ് ഏഞ്ചല്‍സ് സര്‍വകലാശാലയില്‍ അടുത്തിടെ നടത്തിയ പഠനത്തില്‍ ഗവേഷകര്‍ വ്യക്തമാക്കി. പീഡിയാട്രിക്‌സ് ജേണലിലാണ് ഇതുസംബന്ധിച്ച കണ്ടെത്തലുകള്‍ ഗവേഷകര്‍ പുറത്തുവിട്ടിരിക്കുന്നത്.

18-28 പ്രായപരിധിയിലുള്ള 1874 അമേരിക്കക്കാരുടെ കഴിഞ്ഞ പത്തുവര്‍ഷത്തെ ആരോഗ്യ വിവരങ്ങള്‍ വിശകലനം ചെയ്താണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലേക്കെത്തിയിരിക്കുന്നത്. വിവേചനപരമായ പെരുമാറ്റങ്ങള്‍ കൂടുതല്‍ നേരിടേണ്ടി വന്നവരില്‍ മാനസിക-പെരുമാറ്റ പ്രശ്‌നങ്ങളുടെ തോത് കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി.

വംശീയ വിവേചനം, ലിംഗവിവേചനം, പ്രായവിവേചനം, രൂപഭംഗിയിലെ വിവേചനം എന്നിവയെല്ലാം അനുഭവിക്കുന്നത് പിന്നീട് മയക്കുമരുന്ന് ഉപയോഗം, മാനസിക പ്രശ്‌നങ്ങള്‍, സൈക്കോളജിക്കല്‍ സ്‌ട്രെസ്സ് എന്നിവയ്ക്ക് ഇടയാക്കുമെന്ന് മുന്‍കാല പഠനങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

ഇത് ആദ്യമായാണ് ചെറുപ്പക്കാരുടെ ഒരു സംഘത്തെ പഠനത്തിനായി തിരഞ്ഞെടുത്ത് ഇത്രയും കാലം പിന്തുടരുന്നത്.

75 ശതമാനത്തോളം മാനസിക ആരോഗ്യ പ്രശ്‌നങ്ങളും 24 വയസ്സ് സമയത്താണെന്ന് ഗവേഷണ പ്രബന്ധത്തിന്റെ രചയിതാവും ഡേവിഡ് ഗെഫന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ മെഡിക്കല്‍ വിദ്യാര്‍ഥിയുമായ യോണ്‍ ലെയ് പറഞ്ഞു.

''മാനസിക പ്രശ്‌നങ്ങള്‍, പെരുമാറ്റ പ്രശ്‌നങ്ങള്‍ തുടങ്ങിയവ പ്രതിരോധിക്കുന്നതില്‍ ചെറുപ്പകാലത്തിന്റെ ഈ ഉരുത്തിരിയല്‍ ഘട്ടം വളരെ പ്രധാനപ്പെട്ടതാണ്. ഈ പഠനഫലത്തിന് അനുസരിച്ച് മാനസികാരോഗ്യ സേവന മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് പരിഗണിച്ചുവരുകയാണ്. ഇതുവഴി എല്ലാവര്‍ക്കും സേവനം തുല്യമായി ലഭ്യമാകും. നിലവില്‍ ഇത്തരക്കാര്‍ക്ക് വേണ്ടത്ര ശ്രദ്ധയും പരിചരണവും ലഭിക്കാത്ത അവസ്ഥയുണ്ട്. അത് മുഴുവന്‍ ആരോഗ്യസേവനത്തെയും ബാധിക്കുന്നതാണ്. ഈ തടസ്സങ്ങള്‍ ഒഴിവാക്കാനാണ് ഈ പഠനം വഴി ലക്ഷ്യമിടുന്നത്''-യോണ്‍ ലെയ് പറഞ്ഞു.

പഠനത്തില്‍ പങ്കെടുത്ത 25 ശതമാനം പേരില്‍ മാനസിക പ്രശ്‌നങ്ങള്‍, മാനസിക വ്യഥകള്‍, മയക്കുമരുന്ന് ഉപയോഗം എന്നീ അപകടഘടകങ്ങള്‍ കണ്ടതായി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പത്തുവര്‍ഷം നീണ്ടുനിന്ന പഠനത്തില്‍ വ്യക്തമായത്, ഈ ചെറുപ്പക്കാരില്‍ വര്‍ഷം മുഴുവന്‍ അനുഭവിക്കേണ്ടി വന്ന വിവേചനപരമായ പെരുമാറ്റങ്ങള്‍ ഉയര്‍ന്ന തോതിലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കും മാനസിക വ്യഥകള്‍ക്കും ഇടയാക്കിയിട്ടുണ്ടെന്നാണ്. ഇത് മയക്കുമരുന്ന് ഉപയോഗത്തിലേക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിച്ചിട്ടുണ്ട്. വിവേചനപരമായ പെരുമാറ്റങ്ങള്‍ നേരിടേണ്ടി വരുന്നതിന്റെ പ്രത്യാഘാതങ്ങള്‍ മാനസിക-പെരുമാറ്റ ആരോഗ്യത്തിന്റെ പലതലങ്ങളെയാണ് ബാധിക്കുന്നത് എന്നതിന്റെ തെളിവാണിത് എന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു.

Content Highlights: How discrimination increases risk of mental health issues among young adults


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


06:03

16-ാം വയസ്സില്‍ പാര്‍ട്ടി അംഗത്വം; എതിരാളികള്‍ക്ക് പോലും സ്വീകാര്യന്‍... കോടിയേരി ഓർമയാകുമ്പോൾ

Oct 1, 2022

Most Commented