കോവിഡ് മുന്‍കരുതലുകള്‍ മറന്ന് ആശുപത്രികളും


കോവിഡ് ബാധിതര്‍ക്കുള്ള പ്രത്യേക ഇടമടക്കം ഇല്ലാതായി

Representative Image| Photo: Gettyimages

കോട്ടയം: കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്രചെയ്ത വിദേശിയെ പിടിച്ചിറക്കി ആരോഗ്യ കേന്ദ്രത്തിലെത്തിച്ച കോവിഡിന്റെ തുടക്കകാലം. നാട് തോറും കൈകഴുകല്‍ സംവിധാനം. കടകളില്‍ അകലം പാലിക്കാന്‍ അടയാളപ്പെടുത്തല്‍...

കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം അടക്കം നാടാകെ പരക്കുന്ന ഇന്ന് കോവിഡിനെയും ഒരു സാധാരണ പനിയായി കണ്ട് അവഗണിക്കുന്നത് ജനം മാത്രമല്ല ആരോഗ്യമേഖലയും കൂടിയാണ്. കോവിഡ് ചട്ടങ്ങള്‍ മറക്കുന്നു എന്ന് മാത്രമല്ല, മുന്‍കരുതലുകള്‍ നിശ്ചലമാകുകകൂടി ചെയ്തു.

ആരോഗ്യ കേന്ദ്രത്തിലെത്തുമ്പോള്‍ കവാടത്തില്‍ ഒരുക്കിയ പരിശോധനാകേന്ദ്രങ്ങള്‍ ഇന്ന് കാണാനില്ല. തെര്‍മല്‍ സ്‌കാനര്‍ അപ്രത്യക്ഷമായി. ആന്റിജന്‍ പരിശോധന അടക്കം നിര്‍ബന്ധമല്ല.

അത്യാഹിത വിഭാഗത്തിലെ സ്റ്റാഫ് നഴ്സ് മാത്രമാണ് പലയിടത്തും പി.പി.ഇ. കിറ്റ് ധരിക്കുന്നത്. ഡോക്ടര്‍മാരില്‍ പലരും ഇത് ഉപയോഗിക്കുന്നില്ല.

രോഗിയെ പരിശോധിക്കുമ്പോള്‍ ശരീരത്തിലെ ചൂട് കൂടുതല്‍ ആണെങ്കില്‍ മാത്രമേ ആന്റിജന്‍ നിര്‍ദേശിക്കുന്നുള്ളൂ.

പരിശോധനയില്‍ പോസിറ്റീവ് അണെങ്കില്‍ രോഗിയെ പാരസെറ്റമോള്‍ അടക്കം ചെറിയ മരുന്നുകള്‍ നല്‍കി വീട്ടില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയാന്‍ നിര്‍ദേശിച്ച് മടക്കി വിടുന്നു. സ്വകാര്യ സ്ഥാപനത്തിലാണ് കോവിഡ് പരിശോധന നടക്കുന്നതെങ്കില്‍ സര്‍ക്കാര്‍ സംവിധാനം വഴി ആരോഗ്യവകുപ്പ് അറിയാന്‍തന്നെ ഒരുദിവസത്തിലധികം വേണം.

കോവിഡ് ബാധിതന്റെ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്തുന്നില്ല എന്ന് മാത്രമല്ല ഇവര്‍ പുറത്ത് ഇറങ്ങാതിരിക്കാന്‍ കാര്യമായ നടപടികള്‍ ഒന്നും ഇല്ല.

സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളില്‍ അടക്കം കോവിഡ് രോഗിക്ക് ഒപ്പം എത്തുന്ന സഹായിക്ക് അടക്കം സ്വതന്ത്രമായി നടക്കാം. ഈ സഹായി കോവിഡ് ബാധിതനാണോ എന്ന് പരിശോധിച്ച് ഉറപ്പിക്കാന്‍പോലും ആരും താത്പര്യം കാണിക്കുന്നില്ല.

സര്‍ക്കാര്‍ ആശുപത്രികളിലെ കോവിഡ് പരിശോധനയും നിലച്ച മട്ടാണ്.

അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗി കോവിഡ് ബാധിതനാണെന്ന് തിരിച്ചറിഞ്ഞാലും ജീവനക്കാര്‍ പി.പി.ഇ. കിറ്റ് മാറ്റാറില്ല. രോഗിക്ക് പി.പി.ഇ. കിറ്റ് നല്‍കാറുമില്ല.

കോവിഡ് ബാധിതനെ ശുശ്രൂഷിച്ച അതേ പി.പി.ഇ. കിറ്റുമായി തന്നെ പിന്നീട് വരുന്ന മറ്റ് രോഗികളെയും ശുശ്രൂഷിക്കും.

Content Highlights: Hospitals forget covid19 precautions


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented