Representative Image | Photo: Gettyimages.in
പൂമ്പൊടി കൂടുമ്പോൾ കോവിഡ് 19 അണുബാധയുടെ തോതും കൂടുന്നുവെന്ന് പഠനം. അഞ്ച് ഭൂഖണ്ഡങ്ങളിലെ 31 രാജ്യങ്ങളിൽ നിന്നുള്ള ഡാറ്റ ക്രോഡീകരിച്ചാണ് പഠനറിപ്പോർട്ട് തയ്യാറാക്കിയത്. മ്യൂണിച്ച് ടെക്നിക്കൽ യൂണിവേഴ്സിറ്റിയും ജർമ്മനിയിലെ ഹെൽമോട്സ് സെൻട്രം മൻചൻ യൂണിവേഴ്സിറ്റിയും ചേർന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. അണുബാധ നിരക്കുകളെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് പൂമ്പൊടിയെന്ന് ഗവേഷകർ പറയുന്നു.
പ്രൊസീഡിങ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസ് ജേണലിലാണ് ഈ പഠനഫലം പുറത്തുവന്നിരിക്കുന്നത്. വായുവിലെ പൂമ്പൊടിയുടെ സാന്നിധ്യം അണുബാധ നിരക്കിൽ ശരാശരി 44 ശതമാനം വ്യതിയാനം വരുത്താം. ഈർപ്പവും അന്തരീക്ഷ താപനിലയും ചിലപ്പോൾ ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
ഒരു ക്യുബിക് മീറ്ററിൽ 100 പൂമ്പൊടി തരികൾ വർധിക്കുന്നതിന് അനുസരിച്ച് അണുബാധയുടെ നിരക്കിൽ നാല് ശതമാനത്തോളം വർധിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഉയർന്ന അളവിൽ പൂമ്പൊടി ഉണ്ടാകുന്നത് ജലദോഷവും ചുമയും ഉണ്ടാകാൻ ഇടയാക്കുന്ന വെെറസിനെതിരെ ശ്വാസനാളിയിലുണ്ടാകുന്ന ഇമ്മ്യൂൺ റെസ്പോൺസിനെ ദുർബലമാക്കും. ഈ സമയത്ത് കൊറോണ വെെറസ് ബാധിച്ചാൽ വെെറസിന് ഇരയായ കോശങ്ങൾ ആന്റിവെെറൽ ഇന്റർഫെറോണുകൾ എന്നറിയപ്പെടുന്ന മെസഞ്ചർ പ്രോട്ടീനുകളാണ്. ഇവ അടുത്തുള്ള മറ്റുകോശങ്ങൾക്ക് അവയുടെ വെെറസിനെതിരായ പ്രതിരോധം മെച്ചപ്പെടുത്താൻ സന്ദേശം നൽകും. ഇതോടൊപ്പം വെെറസ് ബാധിച്ച കോശങ്ങളിൽ ഒരു ഇമ്മ്യൂൺ റെസ്പോൺസും ഉണ്ടാക്കും.
വായുവിൽ അടങ്ങിയിരിക്കുന്ന പൂമ്പൊടിയുടെ അളവ് വളരെ കൂടുതലായിരിക്കെ വെെറസ് അടങ്ങിയ ഈ പൂമ്പൊടി ശ്വാസത്തോടൊപ്പം ശ്വസിച്ചാൽ ആന്റിവെെറൽ ഇന്റർഫെറോണുകൾ കുറഞ്ഞ തോതിൽ മാത്രമേ ഉത്പാദിപ്പിക്കപ്പെടുകയുള്ളൂ. അതിനാൽ തന്നെ വെെറസിനെതിരെയുള്ള ഇമ്മ്യൂൺ റെസ്പോൺസും കുറവായിരിക്കും. ഇതാണ് അണുബാധയുടെ തീവ്രത വർധിപ്പിക്കുന്ന ഘടകം. ഇതുതന്നെയാണ് കോവിഡ് തീവ്രമാകാനും ഇടയാക്കുന്നത്.
അതിനാൽ തന്നെ ഉയർന്ന അപകടസാധ്യതയുള്ളവർ പൂമ്പൊടിയിൽ നിന്ന് സംരക്ഷണം നേടാൻ ഡസറ്റ് ഫിൽറ്റർ മാസ്ക് ധരിക്കണമെന്ന് ഗവേഷകർ നിർദേശിക്കുന്നുണ്ട്.
Content Highlights: Higher airborne pollen levels linked with increased Covid19 risk, Health, Covid19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..