ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കൂടുതലാണോ? മാനസിക സമ്മർദവും കൂടെയുണ്ട്


Representative Image| Photo: Canva.com

സാൻഫ്രാൻസിസ്കോ: ഭക്ഷണത്തിന് രുചി കൂട്ടുന്നതിൽ ഉപ്പിന്റെ പങ്ക് പ്രധാനമാണ്. എന്നാൽ അധികമായാൽ ഉപ്പും പ്രശ്നമാണ് എന്നു തെളിയിക്കുന്ന നിരവധി പഠനങ്ങൾ മുമ്പ് പുറത്തുവന്നിട്ടുണ്ട്. ബ്ലഡ് പ്രഷർ രോ​ഗികൾ ഉപ്പ് കുറയ്ക്കണം എന്നു പറയാറുണ്ട്. ശാരീരിക പ്രശ്നങ്ങൾ മാത്രമല്ല ഉപ്പ് കൂടുന്നതുമൂലം മാനസിക പ്രശ്നങ്ങളും വഴിയേ വരുമെന്ന് തെളിയിക്കുന്ന ഒരു പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ധാരാളം ഉപ്പ് അടങ്ങിയിട്ടുള്ള ഡയറ്റ് അമിത സമ്മർദം നൽകുമെന്നാണ് പഠനത്തിൽ പറയുന്നത്. കാർഡിയോവാസ്കുലാർ റിസർച്ച് എന്ന മെഡിക്കൽ ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവന്നിരിക്കുന്നത്. എലികളിൽ നടത്തിയ പഠനത്തിൽ അമിത അളവിൽ‌ ഉപ്പ് ഉപയോ​ഗിച്ച ഡയറ്റ് നൽകിയ വിഭാ​ഗത്തിന്റെ സ്ട്രെസ് ഹോർമോൺ 75 ശതമാനം വർധിച്ചതായി കണ്ടെത്തി. എഡിൻബർ​ഗ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ.അമിത അളവിൽ ഉപ്പ് ഉപയോ​ഗിക്കുന്നത് എങ്ങനെയാണ് മാനസികാരോ​ഗ്യത്തെ ബാധിക്കുന്നതെന്ന പഠനം വലിയ ചുവടുവെപ്പാണെന്ന് എഡിൻബർ​ഗ് യൂണിവേഴ്സിറ്റിയിലെ റെനാൽ ഫിസിയോളജി വിഭാ​ഗം പ്രൊഫസറായ മാത്യൂ ബെയ്ലി പറഞ്ഞു. ഉപ്പ് കൂടിയ അളവിൽ കഴിക്കുന്നത് ഹൃദയത്തെയും രക്തധമനികളെയും കിഡ്നിയെയും നശിപ്പിക്കുമെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. എന്നാൽ നമ്മുടെ തലച്ചോർ സമ്മർദത്തെ കൈകാര്യം ചെയ്യുന്ന വിധത്തെയും ഉപ്പ് സ്വാധീനിക്കുന്നു എന്നു വ്യക്തമാക്കുന്നതാണ് ഈ പഠനം എന്ന് അദ്ദേഹം പറയുന്നു.

ഒരു പ്രായപൂർത്തിയായ വ്യക്തി ഒരുദിവസം കഴിക്കേണ്ട ഉപ്പിന്റെ അളവ് ആറു ​ഗ്രാമിൽ കുറവാണ്. പക്ഷേ ഭൂരിഭാ​ഗം പേരും ഒമ്പതു ​ഗ്രാമോളം ഉപ്പ് ദിനവും ഡയറ്റിൽ ഉൾപ്പെടുത്തുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു. ഇത് ബ്ലഡ് പ്രഷർ നില വർധിപ്പിക്കുകയും ഹൃദയാഘാതം, പക്ഷാഘാതം, വാസ്കുലർ ഡിമൻഷ്യ മുതലായ അവസ്ഥകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇവയെല്ലാം കാലങ്ങളായി പലർക്കും അറിയുന്നതാണെങ്കിലും ഉപ്പിന് മാനസികാവസ്ഥയെ മാറ്റാനുള്ള പ്രാപ്തിയുണ്ട് എന്നത് ജനങ്ങളിലേക്ക് എത്തിക്കുകയാണ് പഠനത്തിന്റെ ലക്ഷ്യമെന്ന് ​ഗവേഷകർ പറയുന്നു.

പഠനത്തിനായി കുറഞ്ഞ അളവിൽ ഉപ്പ് ആഹാരത്തിൽ ശീലമുള്ള എലികളെയും കൂടിയ അളവിൽ ഉപ്പ് കഴിക്കുന്ന എലികളെയുമാണ് ഉപയോ​ഗിച്ചത്. ഇതിൽ സാധാരണ ഭക്ഷണക്രമം പാലിച്ച എലികളേക്കാൾ സ്ട്രെസ് ഹോർമോണുകൾ ഉപ്പ് കൂടിയ അളവിൽ കഴിച്ച എലികളിൽ കൂടുതലാണെന്ന് കണ്ടെത്തി. ഉപ്പ് കൂടുതൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അമിത ഉത്കണ്ഠ, അക്രമണോത്സുകത തുടങ്ങിയ മാനസികാവസ്ഥകൾക്ക് കാരണമാകുമോ എന്നത് സംബന്ധിച്ച് പഠനങ്ങൾ പുരോ​ഗമിക്കുകയാണെന്നും ​ഗവേഷകർ വ്യക്തമാക്കി.

Content Highlights: high salt intake increase stress levels finds study


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented