Representative Image| Photo: Canva.com
രക്താതിമർദം അഥവാ ഹൈ ബ്ലഡ്‌പ്രഷർ വയോജനങ്ങൾ അഭിമുഖീകരിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ്. മറ്റ് അസുഖങ്ങൾക്കനുബന്ധമായി രക്താതിമർദം ഉണ്ടാകാറുണ്ട്. പരിശോധനയിൽ 140/90-ന് മുകളിൽ രേഖപ്പെടുത്തുന്നത് ഹൈ ബ്ലഡ് പ്രഷറായി കണക്കാക്കാം. ശരിയായ രക്തചംക്രമണംവഴി ശരീരത്തിൽ പലഭാഗത്തുള്ള കോശങ്ങൾക്ക് പ്രാണവായുവും പോഷകങ്ങളും ലഭിക്കാൻ മതിയായ രക്തമർദം ഉണ്ടായേപറ്റൂ. എന്നാൽ, രക്താതിമർദം ആന്തരിക രക്തസ്രാവത്തിന് ഹേതുവാകുകയും ഇത് പലരോഗങ്ങൾക്കും കാരണമാവുകയും ചെയ്യും.
ത്വരിത രക്താതിമർദം, അതിഗുരുതര രക്താതിമർദം, പ്രതിരോധക രക്താതിമർദം എന്നീ അവസ്ഥകൾ സങ്കീർണഘട്ടങ്ങളാണ്. അമിതവണ്ണവും ഹൈ കൊളസ്ട്രോളും രക്താതിമർദത്തിന് കാരണങ്ങളായി കരുതുന്നു.
രക്താതിമർദം തുടർന്നുനിന്നാൽ ഹൃദ്രോഗം, വൃക്കരോഗം, ക്ഷീണം, മയങ്ങിവീഴുക എന്നിവയുണ്ടാവുന്നു. മദ്യപാനം, പുകവലി എന്നിവയും രക്താതിമർദം എന്ന അവസ്ഥയ്ക്കുകാരണമാകുന്നുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഭക്ഷണത്തിൽ ഉപ്പ്, പഞ്ചസാര എന്നിവയുടെ അളവ് കുറയ്ക്കുക.
- പ്രമേഹം നിയന്ത്രണവിധേയമാക്കുക
- മാനസികസമ്മർദംഉണ്ടാകുന്ന സന്ദർഭങ്ങൾ ഒഴിവാക്കണം
- മതിയായ വ്യായാമം ചെയ്യുക. വൈകുന്നേരങ്ങളിൽ നടക്കുന്നത് നല്ലതാണ്
- രോഗങ്ങൾക്ക് കൃത്യമായ പരിശോധനകളും ചികിത്സകളും സ്വീകരിക്കുക
- വിശ്രമവേളകൾ ഉല്ലാസകരമാക്കുക
- അമിതചിന്ത ഒഴിവാക്കുക
- കുടുംബസദസ്സുകളിൽ പങ്കുചേരുക
- മെഡിറ്റേഷൻ ശീലമാക്കാവുന്നതാണ്
(പാലക്കാട് അഹല്യ ആയുർവേദ മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസറാണ് ലേഖകൻ)
Content Highlights: high blood pressure in older age
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..