കോവിഡ് വ്യാപനം കുറയ്ക്കാൻ അതീവ ജാഗ്രത വേണം; കൂട്ടം കൂടലുകൾ നിർബന്ധമായും ഒഴിവാക്കുക- ഐ.എം.എ.


1 min read
Read later
Print
Share

ലോകത്ത് അറിയപ്പെടുന്ന 2400 സൂപ്പർ സ്പ്രെഡിങ് കേസുകളുടെ നൂറു ശതമാനവും ഇൻഡോർ ഒത്തുചേരലുകൾ ഒത്തുചേരലുകൾ ആയിരുന്നു

Representative Image| Photo: GettyImages

റണാകുളം ജില്ലയിലെ കോവിഡ് രോഗികളുടെ സംഖ്യ കഴിഞ്ഞ ദിവസങ്ങളിൽ പൊടുന്നനെ വർധിച്ചുവരികയാണ്. കോവിഡ് ഐ.സി.യു. ബെഡ്ഡുകൾ കണ്ടത്താൻ പലയിടത്തും ബുദ്ധിമുട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിക്കുന്നുണ്ട്.

വൈറസ് അതിവേഗം വ്യാപിക്കുന്നത് പ്രത്യേകിച്ചും ഇൻഡോർ അഥവാ കെട്ടിടങ്ങൾക്കുള്ളിൽ ഉള്ള ഒത്തുചേരലുകൾ (ചെറുതും വലുതുമായ ഗ്രൂപ്പ് കൂട്ടംകൂടലുകൾ‍‍) വഴിയാണ്. ലോകത്ത് അറിയപ്പെടുന്ന 2400 സൂപ്പർ സ്പ്രെഡിങ് കേസുകളുടെ നൂറു ശതമാനവും ഇൻഡോർ ഒത്തുചേരലുകൾ ഒത്തുചേരലുകൾ ആയിരുന്നു എന്ന് പഠനങ്ങൾ പറയുന്നു.

കളമശ്ശേരി മെഡിക്കൽ കോളേജ്, ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി, എറണാകുളം ജെനറൽ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നത് സ്വാഗതാർഹമാണ്. എങ്കിലും ഇത് യാഥാർഥ്യമാകുന്നതു വരെ നിലവിലുള്ള സൗകര്യങ്ങൾ ഇത്ര മാത്രമേ ഉള്ളൂ എന്നതാണ് യാഥാർഥ്യം. മാത്രവുമല്ല, "കോവിഡ് - ഇതര" (Non-Covid) ഐ.സി.യു. ബെഡ്ഡുകളിൽ ധാരാളം മറ്റു രോഗികൾ ഉള്ളതിനാൽ പെട്ടെന്ന് അവ കോവിഡ് രോഗികൾക്കായി ഒഴിപ്പിക്കാൻ സാധിക്കുകയുമില്ല.

2 ആഴ്ചച “Lag period” ഉളള രോഗമായതിനാൽ, ഇന്ന് എടുത്ത നടപടിയുടെ ഫലം കാണാൻ കുറഞ്ഞത് രണ്ടാഴ്‌ച കഴിയണം.

അതിനാൽ, നിലവിലെ സ്ഥിതി വഷളാകുന്നതിനു മുൻപു തന്നെ നിയന്ത്രണ നടപടികൾ വഴി രോഗികളുടെ എണ്ണത്തിൽ കുറവ് ഉണ്ടായാലേ എല്ലാവർക്കും മികച്ച ചികിത്സ തുടർന്നും എത്തിക്കാനാവൂ എന്ന് ഡോ. രാജീവ് ജയദേവൻ, ഡോ. ടി.വി. രവി, ഡോ സണ്ണി പി. ഓരത്തേൽ എന്നിവർ അഭിപ്രായപ്പെട്ടു.

Content Highlights: High alert should be taken to reduce covid19 spread says IMA, Health, Covid19

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
British cream side effects social media trend viral cream skin disease health issues steroid
Investigation

5 min

ബ്രിട്ടീഷുകാരെപ്പോലെ വെളുക്കുമെന്ന് വാഗ്ദാനം; സോഷ്യൽ മീഡിയയിൽ പൊടിപൊടിച്ച് ക്രീം വിൽപന

Sep 27, 2023


disease x

2 min

'അടുത്ത മഹാമാരി വൈകാതെ വന്നേക്കാം, ഡിസീസ് എക്സ് മൂലം 5 കോടിയോളം ജീവൻ നഷ്ടപ്പെടാം'

Sep 26, 2023


supriya

1 min

നിരവധി കുടുംബങ്ങളെ തകർത്ത രോ​ഗം; കാൻസർ ദിനത്തിൽ കുറിപ്പുമായി സുപ്രിയ മേനോൻ

Feb 4, 2023


Most Commented