Representative Image | Photo: Gettyimages.in
കൊച്ചി: അമ്മയും സഹോദരിയും ആർത്തവ നാളുകളിൽ വേദനിക്കുന്നു എന്ന് പറയുമ്പോൾ, വേദനയാണ് എന്ന് മനസ്സിലാകുന്നുണ്ടായിരുന്നു. എന്നാൽ അത് എത്രത്തോളമെന്ന് ഇന്നാണ് മനസ്സിലായത്- യൂ ട്യൂബ് ഇൻഫ്ളുവെൻസർ ശരൺ നായർ. ആർത്തവ നാളുകളിൽ സ്ത്രീകൾ അനുഭവിക്കുന്ന വേദന സിമുലേറ്ററിലൂടെ അനുഭവിച്ചറിഞ്ഞ ശേഷം പ്രതികരിക്കുകയായിരുന്നു ശരൺ. ഹൈബി ഈഡൻ എം.പി.യുടെ കപ്പ് ഓഫ് ലൈഫ് പദ്ധതിയുടെ ഭാഗമായി ലുലുമാളിൽ ഒരുക്കിയ പരിപാടിയിലാണ് സിമുലേറ്റർ ഉപയോഗിച്ച് ആർത്തവ വേദന അനുഭവിച്ചറിയാൻ പുരുഷന്മാർക്ക് അവസരമൊരുക്കിയത്. പങ്കെടുത്തതിൽ ഭൂരിഭാഗവും യുവാക്കളായിരുന്നു.

80ശതമാനവും സിമുലേറ്ററിലൂടെ പൂർണ വേദന അനുഭവിക്കും മുമ്പേ പരീക്ഷണം മതിയാക്കി. ഇടപ്പള്ളി സ്വദേശിയും മെഡിക്കൽ വിദ്യാർഥിയുമായ ഫഹീം റഷ്മീദ് സിമുലേറ്റർ ഘടിപ്പിച്ച സമയം മുതൽ അസ്വസ്ഥനായിരുന്നു. കൂട്ടുകാർ ബുദ്ധിമുട്ടുകൾ പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും ഇത്രയും മോശം അനുഭവമായിരിക്കുമെന്ന് അറിയില്ല. വയറിനും ശരീരത്തിനും മസിലിലും ഉണ്ടായ വേദനകൾ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒരിക്കൽക്കൂടി പരീക്ഷിക്കാൻ പേടിയാണ്. ഇപ്പോഴാണ് എന്താണ് ആർത്തവം എന്നതിന്റെ എന്നതിന്റെ യഥാർഥ രൂപം മനസ്സിലായത്- ഫഹീം പറഞ്ഞു.
എന്നാൽ, സ്ത്രീകൾ അനുഭവിക്കുന്ന യഥാർഥ വേദനയുടെ മൂന്നിൽ ഒന്നുപോലും സിമുലേറ്ററിലെ സംവേദനത്തിലൂടെ താങ്ങാൻ പുരുഷന്മാർക്ക് സാധിക്കുന്നില്ല എന്നാണ് ഹൈബിയുടെ സോഷ്യൽ എക്സിപിരിമെന്റായ കപ്പ് ഓഫ് ലൈഫിലൂടെ തെളിഞ്ഞത്. കാലൊക്കെ തനിയെ പൊങ്ങുന്ന പോലെയാണ് വേദന തോന്നിയത്. വയറിന്റെ ഭാഗത്തെല്ലാം വിവരിക്കാൻ പറ്റാത്ത അസ്വസ്ഥതയായിരുന്നു- ലോജിസ്റ്റിക്സ് വിദ്യാർഥിയായ മസർ ഹുസൈൻ പറഞ്ഞു.
ഒന്നുമുതൽ പത്തുവരെ യൂണിറ്റുകൾ വേദനകളായി അനുഭവിക്കുന്ന തരത്തിലാണ് സിമുലേറ്റർ രൂപകൽന ചെയ്തത്. ശരാശരി നാല് യൂണിറ്റ് വരെ വേദന താങ്ങാൻ പരീക്ഷണത്തിന് തയ്യാറായവർക്ക് സാധിച്ചു. മൂന്ന് യൂണിറ്റിൽ തന്നെ അസഹ്യമായ വേദനയാണെന്നാണ് ഓരോരുത്തരും പറഞ്ഞത്.
അനുഭവിച്ചത് ശാരീരിക വേദന മാത്രം
ഇപ്പോൾ സിമുലേറ്ററിലൂടെ അറിഞ്ഞത് അസഹ്യമായ വേദനയായിരുന്നു. വേദന മാത്രമല്ല അസ്വസ്ഥതയുണ്ടാക്കുന്ന ഒരനുഭവമായിരുന്നു. കറന്റ് ശരീരത്തിലേക്ക് കടക്കുന്ന പോലെയോ ശരീരത്തെ എന്തോ പിടിച്ചുവലിച്ചിഴയ്ക്കുന്ന പോലെയുമെല്ലാമാണ് തോന്നിയത്. അനുഭവിച്ചത് ശാരീരിക വേദന മാത്രമായിരുന്നു എന്ന തിരിച്ചറിവാണ് ഇപ്പോൾ ലഭിച്ചത്. ഇതുമൂലം സ്ത്രീകളിലുണ്ടാകുന്ന വൈകാരിക വ്യത്യാസങ്ങൾ, അവരുടെ മൂഡ് സ്വിങ്ങുകൾ ഒന്നും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പുതിലയ തലമുറയെങ്കിലും ഇത് തിരിച്ചറിയണം. ആർത്തവമെന്നത് സ്വകാര്യമല്ലെന്ന തിരിച്ചറിവാണ് സമൂഹത്തിന് വേണ്ടത്. ഇത്രയും വേദന സഹിച്ചാണ് ആർത്തവ നാളുകളിൽ പെൺകുട്ടികൾ സ്കൂളിലും കോളേജിലും ജോലിക്കുമെല്ലാമെത്തുന്നതെന്നത് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല.
ഹൈബി ഈഡൻ എം.പി
Content Highlights: hibi eden cup of life project, period pain simulator


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..