തിരുവനന്തപുരം: കേരളപ്പിറവിദിനത്തില്‍ വയോജനങ്ങള്‍ക്കായി സാമൂഹ്യനീതിവകുപ്പ് ഹെല്‍പ്പ് ലൈന്‍ സേവനമാരംഭിക്കുന്നു. 14567 എന്ന ടോള്‍ഫ്രീ നമ്പറിലാണ് സേവനമൊരുക്കുന്നത്. മന്ത്രി ആര്‍. ബിന്ദു ഒന്നിന് രാവിലെ 11.30-ന് സേവനപദ്ധതി ഉദ്ഘാടനംചെയ്യും.

വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര സേവനങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങളാണ് ഫോണിലൂടെ അറിയാനാവുക. ഒപ്പം, മാനസിക സംഘര്‍ഷങ്ങള്‍ക്ക് സാന്ത്വനം, ആരോരുമില്ലാതെ വരുമ്പോഴത്തെ പുനരധിവാസം, പലതരം ചൂഷണങ്ങളില്‍ പെട്ടുപോകുമ്പോഴുള്ള പിന്തുണ എന്നിവയ്ക്കും ഹെല്‍പ്പ്ലൈന്‍ നമ്പറില്‍ വിളിക്കാം. 'മാതാപിതാക്കളുടെയും മുതിര്‍ന്നവരുടെയും ക്ഷേമവും സംരക്ഷണവും നിയമം' സംബന്ധിച്ച സഹായങ്ങളും ഇതുവഴി കിട്ടും. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് സമയം.

Content Highlights: Helpline for elders, Health, Geriatric Care