കൊച്ചി: കോവിഡ് കാലത്ത് ഹൃദയ സംബന്ധമായ രോഗങ്ങൾ വർധിച്ചതായി കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്റർ സംസ്ഥാന സമ്മേളനം വിലയിരുത്തി.

കോവിഡും അതിന്റെ വകഭേദങ്ങളും വർധിക്കുന്നതിനൊപ്പം ഹൃദയ സംബന്ധമായ പ്രശ്നങ്ങളും വർധിച്ചതായി കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് പി.പി. മോഹനൻ ചൂണ്ടിക്കാട്ടി. കോവിഡിനെ തുടർന്ന് ഹൃദയരോഗങ്ങളും മരണനിരക്കും ഗണ്യമായി വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.എസ്.ഐ. കേരള പ്രസിഡന്റ് ഡോ. ജോണി ജോസഫ്, വൈസ് പ്രസിഡന്റ് ഡോ. എം. സുൽഫിക്കർ അഹമ്മദ്, സി.എസ്.ഐ.കെ. സെക്രട്ടറി ഡോ. സി.പി. കരുണദാസ്, ഓർഗനൈസിങ് സെക്രട്ടറി ഡോ. അനിൽ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.