ഹൃദയപരിക്ഷീണിതാരോഗം പ്രായം കുറഞ്ഞവരിലേക്കും; തുണയേകാൻ ആശുപത്രികളുടെ ശൃംഖല


ടി.ജി. ബേബിക്കുട്ടി

രോഗം സ്ഥിരീകരിച്ചവര്‍ക്ക് തുടര്‍ച്ചികിത്സയും ആരോഗ്യപ്രവര്‍ത്തകരുടെ സേവനവും ഉറപ്പാക്കുകയാണ് ലക്ഷ്യം.

പ്രതീകാത്മക ചിത്രം | Photo: Mathrubhumi

തിരുവനന്തപുരം: രക്തം പമ്പുചെയ്യുന്നതിനുള്ള ഹൃദയത്തിന്റെ ശേഷികുറയുന്ന ഹൃദയപരിക്ഷീണിത (ഹാര്‍ട്ട് ഫെയ്ല്യര്‍) രോഗം പ്രായംകുറഞ്ഞവരിലേക്കും. രോഗികളുടെ ശരാശരി പ്രായം 59.9 മാത്രമാണ്. ഹൃദയപരിക്ഷീണിതരായ രോഗികളില്‍ ഏഴില്‍ ഒരാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷമുള്ള ആദ്യ 90 ദിവസത്തിനുള്ളില്‍ മരിച്ചുപോകുന്നുവെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ 21 സംസ്ഥാനങ്ങളില്‍നിന്നുള്ള 10,851 രോഗികളില്‍ നടത്തിയ പഠനത്തില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഡോ. എസ്. ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന പഠനം യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ ഹാര്‍ട്ട് ഫെയ്ല്യര്‍ ജേണലില്‍ പ്രസിദ്ധീകരിച്ചു.

പഠനറിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഹൃദയ പരിക്ഷീണിതരുടെ തുടര്‍ച്ചികിത്സയ്ക്കും ചികിത്സാ മാനേജ്മെന്റിനുമായി തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യയിലെ ഹൃദ്രോഗ ആശുപത്രികളുടെ ശൃംഖല തീര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രധാന സ്വകാര്യ ആശുപത്രികളും ഇതില്‍ പങ്കുചേരുന്നുണ്ട്.

രോഗം സ്ഥിരീകരിച്ചവര്‍ക്ക് തുടര്‍ച്ചികിത്സയും ആരോഗ്യപ്രവര്‍ത്തകരുടെ സേവനവും ഉറപ്പാക്കുകയാണ് ലക്ഷ്യം. 'ടൈം-എച്ച്.എഫ്.' എന്ന പേരിലാണ് ശ്രീചിത്ര ഇതിനായി പദ്ധതി തയ്യാറാക്കുന്നത്. വിവിധവിഭാഗങ്ങളില്‍നിന്നുള്ള ഡോക്ടര്‍മാരുടെ സംഘത്തെ ഇതിനായി പ്രത്യേകം നിയോഗിക്കാനും മൊബൈല്‍ ആപ്ലിക്കേഷന്‍വഴി രോഗികളുമായി സംവദിക്കാനുമുള്ള പദ്ധതി തയ്യാറാക്കും.

കിതപ്പ്, ഗുരുതരമായ ശ്വാസതടസ്സം, ശരീരഭാഗങ്ങളില്‍ നീര് തുടങ്ങിയവ ഹൃദയപരിക്ഷീണിതയുടെ പ്രാഥമിക ലക്ഷണങ്ങളാണെങ്കിലും എക്കോ കാര്‍ഡിയോഗ്രാം പരിശോധന നടത്തി വിശകലനം ചെയ്താണ് രോഗം സ്ഥിരീകരിക്കുന്നത്.

ആശുപത്രിയില്‍നിന്ന് പോയശേഷം മതിയായ പരിചരണം ലഭിക്കാത്തതും കാര്യമായി മരുന്ന് കഴിക്കാത്തതുമൂലമുള്ള പാകപ്പിഴകളുമാണ് ഹൃദയപരിക്ഷീണിതയിലേക്ക് നയിക്കുന്നതെന്ന് പഠനസംഘാംഗം ഡോ. ജീമോന്‍ പന്യാംമാക്കല്‍ പറഞ്ഞു.

Content Highlights: heart disease in younger people, hospital network to help, heath


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented