ഉച്ചത്തിൽ സിനിമയും പാട്ടുമൊക്കെ കേൾക്കുന്നവരാണോ? കേൾവിക്കുറവ് അരികെ


Representative Image| Photo: Canva.com

സിനിമയും പാട്ടുമൊക്കെ ഉച്ചത്തിൽ‌ കേൾക്കുന്നവരാണ് യുവാക്കളിലേറെയും. എന്നാൽ അത് ​ഗുരുതരമായ രീതിയിൽ കേൾവിശക്തിയെ ബാധിക്കാനിടയുണ്ട് എന്ന് വ്യക്തമാക്കുന്ന ഒരു പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സൗത്ത്‌
കരോലിനയിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ.

യുവാക്കളിൽ സുരക്ഷിതമല്ലാത്ത രീതിയിൽ ഹെഡ്ഫോണുകളും മറ്റും വച്ച് കേൾക്കുന്നത് സാധാരണമായിരിക്കുകയാണ് എന്നും ഇത് ഒരു ബില്യണോളം പേരിൽ സ്ഥിരമായ കേൾവിക്കുറവിന് ഇടയാക്കുമെന്നും പഠനത്തിൽ പങ്കാളിയായ ലോറെൻ ഡിലാർഡ് പറഞ്ഞു. ബി.എം.ജെ ​ഗ്ലോബൽ ഹെൽത്തിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അമിതമായ ശബ്ദം മൂലമുണ്ടാകുന്ന കേൾവിക്കുറവ് പരിഹരിക്കുക പ്രശ്നകരമാണെന്നും അത്തരം സാഹചര്യങ്ങളിലേക്ക് പോകുന്ന അവസരങ്ങൾ ഒഴിവാക്കണമെന്നും ലോറെൻ പറയുന്നു. 19നും 34നും ഇടയിൽ പ്രായമുള്ള 19,000 പേരിലാണ്‌ പഠനം നടത്തിയത്. അമിതമായ ശബ്ദം കേട്ട് ശീലമാക്കിയിട്ടുള്ള, സുരക്ഷിതമല്ലാത്ത രീതി പിന്തുടരുന്ന ഇക്കൂട്ടരെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്. ശബ്ദത്തിന്റെ തീവ്രതയും എത്രനേരം അത്തരം ശബ്ദങ്ങൾ കേൾക്കുന്നു എന്നിവ അടിസ്ഥാനമാക്കിയാണ് സുരക്ഷിതവും സുരക്ഷിതമല്ലാത്തതും എന്ന് തിരിച്ചത്.

സ്മാർട്ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവയിലൂടെ 24 ശതമാനം യുവാക്കൾ സുരക്ഷിതമല്ലാത്ത കേൾവിരീതിക്ക് ശീലമായെന്ന് കണ്ടെത്തി. 12നും 34നും ഇടയിൽ പ്രായമുള്ള 48ശതമാനം പേരും സുരക്ഷിതമല്ലാത്ത രീതിയിൽ പാട്ടുകളും മറ്റും കേൾക്കുന്നുവെന്ന് കണ്ടെത്തി. പഠനത്തിന്റെ അടിസ്ഥാനത്തിൽ ആ​ഗോളതലത്തിലെ ശരാശരി എടുത്താൽ 1ബില്യണോളം പേരുടെ കേൾവി ഇത്തരം ശീലങ്ങളിലൂടെ പ്രശ്നകരമാണെന്ന് ​ഗവേഷകർ നിരീക്ഷിച്ചു.

എല്ലാ പ്രായക്കാരിലും സുരക്ഷിതമല്ലാത്ത ഇത്തരം കേൾവി ശീലങ്ങൾ പ്രശ്നമാണെന്നും എങ്കിലും യുവാക്കളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക വഴി നേരത്തേ ആരോ​ഗ്യപ്രശ്നങ്ങൾ ഒഴിവാക്കാമെന്നും ലോറെൻ പറയുന്നു. അമിത ശബ്ദമാർന്ന അന്തരീക്ഷത്തിൽ സമയം ചെലവഴിക്കുന്നത് കുറയ്ക്കണമെന്നും ഡിവൈസുകളിൽ അമിത ശബ്ദത്തിൽ കേൾ‌ക്കുന്നതിന്റെ തോത് പതിയെ കുറച്ചു തുടങ്ങണമെന്നും ലോറെൻ വ്യക്തമാക്കുന്നു.

Content Highlights: hearing damage from listening devices, loud noise cause hearing loss


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented