പ്രതീകാത്മക ചിത്രം | ഫോട്ടോ: ഗൃഹലക്ഷ്മി
പ്രമേഹരോഗികള്‍ക്ക് കഴിക്കാന്‍ പറ്റുന്ന പലതരം ഭക്ഷണപദാര്‍ഥങ്ങളെപ്പറ്റി മിക്കവര്‍ക്കുമറിയാം. എന്നാല്‍, ഈ ചൂടുകാലത്ത് ശരീരത്തിലെ ഷുഗറിന്റെ അളവ് നിയന്ത്രിച്ചുകൊണ്ട് എന്തൊക്കെ പാനീയങ്ങള്‍ കുടിക്കാനാവുമെന്ന് എത്രപേര്‍ക്കറിയാം? വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാന്‍ ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കേണ്ടത് അത്യാവശമാണ്. അധികമധുരം കലരാത്ത, കലോറി കുറഞ്ഞ പാനീയങ്ങള്‍ വേണം ഇതിനായി തിരഞ്ഞെടെുക്കാന്‍. ഏതൊക്കെയാണ് ഈ പാനീങ്ങള്‍ എന്നല്ലേ!
ഏറ്റവും എളുപ്പത്തില്‍ ലഭ്യമാവുന്നതും ധാരാളം കുടിക്കേണ്ടതുമായ പാനീയം വെള്ളം തന്നെയാണ്. ശരീരത്തിലെ നിര്‍ജലീകരണം തടയാനും അമിത അളവിലെ ഗ്ലൂക്കോസിനെ മൂത്രത്തിലൂടെ പുറന്തള്ളാനും വെള്ളം കുടിക്കേണ്ടത് അത്യാവശമാണ്. പഞ്ചസാര ഉപയോഗിക്കാതെ നാരങ്ങാവെള്ളം കുടിക്കുന്നതും പ്രമേഹമുള്ളവര്‍ക്ക് നല്ലതാണ്.
പഴങ്ങള്‍ കൊണ്ടുള്ള ജ്യൂസില്‍ നാച്ചുറല്‍ ഷുഗറിന്റെ അളവ് വളരെ കൂടുതലായതിനാല്‍ പച്ചക്കറികള്‍ കൊണ്ടുള്ള ജ്യൂസാണ് പ്രമേഹക്കാര്‍ക്ക് ഉചിതം. ഇതിലൂടെ തങ്ങള്‍ക്കിഷ്ടപ്പെട്ട പച്ചക്കറികളെല്ലാം ജ്യൂസ് പരുവത്തില്‍ അകത്താക്കുകയും ചെയ്യാം. പ്രമേഹരോഗികള്‍ക്ക് പറ്റിയ മറ്റൊരു പാനീയമാണ് തേങ്ങാവെള്ളം. ഉണര്‍വ് നല്‍കുന്നതോടൊപ്പം ധാരാളം ന്യൂട്രിയന്റുകളും ഈ നാച്ചുറല്‍ പാനീയത്തില്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ഷുഗറിന്റെ അളവ് നിയന്ത്രിക്കുന്ന ന്യൂട്രിയന്റുകളും ഇതിലടങ്ങിയിട്ടുണ്ട് എന്നതാണ് ഏറ്റവും നല്ല സവിശേഷത. എന്നാല്‍, അമിതമായി ഇത് കുടിക്കുന്നത് ഒഴിവാക്കണം. ഡോക്ടറോട് ചോദിച്ചതിനുശേഷം മാത്രമേ എത്രത്തോളം തേങ്ങാവെള്ളം ശീലമാക്കണമെന്ന് നിശ്ചയിക്കാവൂ.
കുടലിന്റെ ആരോഗ്യത്തെ പരിപോഷിപ്പിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ഡ്രിങ്കാണ് മോര്. ഇത് പ്രമേഹവും രക്തസമ്മര്‍ദവും കൊളസ്‌ട്രോളുമെല്ലാം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പാനീയമാണ്. അതിനാല്‍, പ്രമേഹമുള്ള ഈ പൊള്ളുന്ന വെയിലത്ത് ഇടയ്ക്കിടയ്ക്ക് മോര് കുടിക്കുന്നത് ശീലമാക്കാം.
Content Highlights: healthy cool drinks for diabetes patients in summer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..