കുട്ടികൾക്കിടയിലെ രോ​ഗവ്യാപനം; ആശങ്ക വേണ്ട, അപായ സൂചനകൾ അവ​ഗണിക്കരുതെന്ന് മന്ത്രി


ആരോ​ഗ്യമന്ത്രി വീണാ ജോർജ്

കുട്ടികൾക്കിടയിൽ പനി ഉൾപ്പെടെയുള്ള രോ​ഗങ്ങൾ വ്യാപകമാവുകയാണ്. ജലദോഷം, കഫക്കെട്ട്, പനി, ബ്രോങ്കൈറ്റിസ്, ന്യൂമോണിയ തുടങ്ങിയ അസുഖങ്ങൾ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ കൂടിയിരിക്കുകയാണ്. . ഈ മാസം ഇതുവരെ 1,22,019 പേരാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിൽ പനിയെത്തുടർന്ന് ചികിത്സതേടിയത്. ഇതിൽ പകുതിയിലധികം കുട്ടികളാണ്. കോവിഡ്കാലത്ത് കുട്ടികൾ വീടിനുള്ളിൽത്തന്നെയായിരുന്നപ്പോൾ രോഗപ്രതിരോധശേഷിയിൽവന്ന കുറവാണ് വൈറസ് അസുഖങ്ങൾ കൂടാനുള്ള കാരണം. ഈ സാഹചര്യത്തിൽ‌ ആശങ്ക വേണ്ടെങ്കിലും ശ്രദ്ധ കൈവിടരുതെന്ന് വ്യക്തമാക്കുകയാണ് ആരോ​ഗ്യമന്ത്രി വീണ ജോർജ്.

പനി, ജലദോഷം, ചുമ തുടങ്ങിയവ ബാധിച്ച കുട്ടികൾക്ക് വീണ്ടും അവ വരുന്നതിൽ ആശങ്ക വേണ്ടെന്നും എങ്കിലും കുട്ടികളായതിനാൽ ശ്രദ്ധ വേണമെന്നും മന്ത്രി പറയുന്നു. നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ട്രെൻഡ് നിരന്തരം വിലയിരുത്തി വരികയാണ്. ഐ.എൽ.ഐ., എസ്.എ.ആർ.ഐ. എന്നിവയുടെ പര്യവേഷണം മുഖേന ഇത് നിരീക്ഷിച്ചു വരുന്നുണ്ടെന്നും ഏതെങ്കിലും ജില്ലയിലോ പ്രദേശത്തോ രോഗത്തിന്റെ വർധനവുണ്ടായാൽ റിപ്പോർട്ട് ചെയ്യാനും പ്രതിരോധം ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്‌കൂളുകൾ വഴി അവബോധം നൽകാനും ലക്ഷ്യമിടുന്നുണ്ട്.കുട്ടികൾക്കുണ്ടാകേണ്ട പ്രതിരോധ ശേഷിയിൽ കോവിഡ് കാലത്ത് ഏറ്റക്കുറച്ചിലുകളുണ്ടാകാൻ സാധ്യതയുണ്ട്. ഇമ്മ്യൂണിറ്റി ഡെബ്റ്റ് എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ആഗോളതലത്തിൽ തന്നെ ഈയൊരു ഇമ്മ്യൂണിറ്റി ഡെബ്റ്റ് കാണപ്പെടുന്നുണ്ട്. കുട്ടികളിൽ വൈറസ് മൂലമുള്ള ശ്വാസകോശ രോഗങ്ങളുടെ വർധന ലോകത്തെമ്പാടും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുതന്നെയാണ് ഇവിടെയുമുണ്ടായത്. ശ്വാസകോശ അണുബാധ ശരിയായ വിധത്തിൽ ചികിത്സിച്ചില്ലെങ്കിൽ കുട്ടികൾക്ക് ന്യുമോണിയ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. അതിനാൽ അപായ സൂചനകൾ കണ്ടാൽ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്- മന്ത്രി വ്യക്തമാക്കി.

ഔ​ദ്യോ​ഗിക ഫേസ്ബുക് പേജിലൂടെ ഇതുസംബന്ധിച്ച കുറിപ്പും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.

അപായ സൂചനകൾ

ശ്വാസംമുട്ടൽ, കഫത്തിൽ രക്തം, അസാധാരണ മയക്കം, തളർച്ച, നാക്കിലോ ചുണ്ടിലോ നഖത്തിലോ നീലനിറം, ശക്തിയായ പനി, അതിയായ തണുപ്പ്, ജെന്നി, ക്രമത്തിൽ കൂടുതൽ വേഗതയിലുള്ള ശ്വാസമെടുപ്പ് എന്നീ അപായ സൂചനകൾ കണ്ടാൽ ഉടൻതന്നെ കുട്ടിയ്ക്ക് ചികിത്സ ഉറപ്പാക്കേണ്ടതാണ്.

ശ്വാസമെടുപ്പ് ശ്രദ്ധിക്കണം

ശ്വാസമെടുപ്പിലൂടെയും അപായ സൂചന കണ്ടെത്താം. രണ്ട് മാസത്തിന് താഴെയുള്ള കുട്ടികൾക്ക് 60ന് മുകളിലും, 2 മാസം മുതൽ 1 വയസുവരെ 50ന് മുകളിലും 1 വയസുമുതൽ 5 വയസുവരെ 40ന് മുകളിലും 5 വയസുമുതലുള്ള കുട്ടികൾ 30ന് മുകളിലും ഒരു മിനിറ്റിൽ ശ്വാസമെടുക്കുന്നതു കണ്ടാൽ ഡോക്ടറെ കാണിക്കേണ്ടതാണ്. കുട്ടി ഉറങ്ങുമ്പോഴോ, സ്വസ്ഥമായി ഇരിക്കുമ്പോഴോ ആണ് ഇതു നോക്കേണ്ടത്.

കുട്ടികൾ ശ്രദ്ധിക്കേണ്ടത്

 • മാസ്‌ക് കൃത്യമായി ധരിക്കണം
 • ചുമ, തുമ്മൽ ഉണ്ടെങ്കിൽ തൂവാല ഉപയോഗിക്കണം
 • കൈ കഴുകുന്നത് ശീലമാക്കണം
രക്ഷിതാക്കൾ അറിയേണ്ടത്

 • രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കുട്ടികളെ സ്‌കൂളിൽ വിടരുത്
 • കുട്ടികൾക്ക് ഇഷ്ടമുള്ള പോഷകാഹാരം, പാനീയം എന്നിവ നൽകണം
 • തണുത്ത ആഹാരമോ പാനീയമോ നൽകരുത്
 • ആഹാരം അളവ് കുറച്ച് കൂടുതൽ തവണ നൽകുക
 • പോഷണഗുണമുള്ള ചൂടുപാനീയങ്ങൾ നൽകണം (ഉദാ: ചൂട് കഞ്ഞിവെള്ളത്തിൽ ചെറുനാരങ്ങ, ഉപ്പ് എന്നിവ ചേർത്ത് നൽകാം)
 • പപ്പായ, മാങ്ങ തുടങ്ങി ലഭ്യമായ പഴങ്ങൾ നൽകണം
 • രോഗലക്ഷണങ്ങൾ നിരീക്ഷിക്കണം
 • അപായ സൂചനകൾ കണ്ടാൽ ഡോക്ടറെ കാണണം
 • കൃത്യമായി മരുന്ന് നൽകണം

Content Highlights: health minister veena george on rise in fever cases among children


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented